ഫോമാ മുന്‍ പ്രസിഡന്റ് ബേബി ഊരാളിലിനു കമ്മ്യൂണിറ്റി സര്‍വീസിന് കേരള സെന്റര്‍ അവാര്‍ഡ്
Text Size
Vinod Kondoor David
Aswamedham News Team
Story Dated: Sunday, November 16, 2014 11:04 hrs UTC
ന്യൂയോര്‍ക്ക്: 1990ല്‍ സ്ഥാപിതമായ ഇന്ത്യന്‍ അമേരിക്കന്‍ കേരള കള്‍ചറല്‍ ആന്‍ഡ് സിവിക് സെന്ററിന്റെ (കേരള സെന്റര്‍) ഈ വര്‍ഷത്തെ കമ്മ്യൂണിറ്റി സര്‍വീസിനുള്ള അവാര്‍ഡ് ഫോമാ മുന്‍ പ്രസിഡന്റ് ബേബി ഊരളിലിനു നല്കി. സമൂഹത്തിനു നല്കിയ വിശ്വസ്ത സേവനം കണക്കിലെടുത്താണ് അദ്ദേഹത്തിനു അവാര്‍ഡ് നല്‍കുന്നത്. അശ്വമേധം എന്നാ മാസികയിലൂടെ മലയാള സമൂഹത്തിനു പരിചിതനായ അദ്ദേഹം ക്നാനായ ടൈംസ് , ലിംക ടൈംസ് എന്നെ പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററും ഫോമാ ന്യൂസിന്റെ മാനേജിങ്ങ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്നാനായ കാത്തലിക് അസോസിയേഷന് ഓഫ് ഗ്രേയിറ്റര്‍ ന്യൂയോര്‍ക്ക് സെക്രട്ടറിയും പ്രസിഡന്റ് ആയും, ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ്, ഇന്ത്യന്‍ അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആദ്യ പ്രസിഡന്റ്, ഫോമാ പ്രസിഡന്റ് എനീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ മെഡിക്കല്‍ ലാബ് ശൃംകലയുടെ ഉടമയും മലയാളം ഐ പി ടി വിയുടെ സി ഈ ഓ ആയും പ്രവര്‍ത്തിച്ചു വരുന്നു.
ഡോ: ഗീത മേനോന്, സിബി വടക്കേക്കര, സുരേഷ് നായര്‍, എബ്രഹാം പന്നിക്കോട്ട്, ഡോ: ഗബ്രിയേല്‍ റോയ്, കൊല്ലം തെല്‍മ, തെരേസ ആന്റണി, തോമസ് ജോണ്‍ കൊളക്കോട്ടു എന്നിവരാണ് അവാര്‍ഡുകള്‍ ലഭിച്ച മറ്റു മലയാളികള്‍.
ഫോമായെ പ്രതിനിധീകരിച്ചു ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ജോയിന്റ് സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, പബ്ലിക് റിലേഷന്‍സ് ചെയര്‍ പേഴ്സണ്‍ ജോസ് എബ്രഹാം, മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ വര്‍ഗീസ് (സലിം) എന്നിവര്‍ പങ്കെടുത്തു.
അമേരിക്കന്‍ പ്രവാസി സമൂഹത്തിനു സംബന്ദിച്ചു, കേരള സെന്റര്‍ അവാര്‍ഡ് വളരെ അഭിമാനാര്‍ഹമായ ഒന്നാണ്. ഈ അവാര്‍ഡുകള്‍, ലഭിച്ചു വ്യതികള്ക്കു കൂടുതല്‍ സാമൂഹിക സേവനങ്ങള്‍ ചെയ്യുവാന്‍ പ്രചോദനമാകട്ടേയെന്നു ആശംസിക്കുന്നു.
Comments