You are Here : Home / USA News

കുമ്പനാട് - പുല്ലാട് സംഗമം പ്രഥമ വാര്‍ഷിക യോഗം ജനുവരി 11 ന്

Text Size  

Story Dated: Friday, November 14, 2014 10:51 hrs UTC


ഹൂസ്റ്റണ്‍ . മലയാള തനിമയുടെ മാധുര്യമൂറുന്ന ഗ്രാമീണത കൈമോശം  വരാതെ കാത്തുസൂക്ഷിക്കുന്ന കുമ്പനാട് - പുല്ലാട് സൌഹൃദസംഗമത്തിന്‍െറ പ്രഥമ വാര്‍ഷിക യോഗം ജനുവരിയില്‍ . നവംബര്‍ 9 ന് ഷിജു ജോര്‍ജിന്‍െറ ഭവനത്തില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടേതാണ് തീരുമാനം. 2015 ജനുവരി 11 ന് വൈകിട്ട് 6 ന് അയണ്‍ റൈസ് കോര്‍ട്ടിലുളള റജി ജോര്‍ജിന്‍െറ ഭവനത്തില്‍ വിപുലമായ രീതിയില്‍ നടത്തുവാന്‍ എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചു.

വിവിധ കലാപരിപാടികള്‍ക്കൊപ്പം ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങളും നടക്കുന്നതായിരിക്കുമെന്ന് കണ്‍വീനര്‍ ഡാനിയേല്‍ സക്കറിയ അറിയിച്ചു.  പരിപാടികളുടെ സുഗമമായ നടത്തിപ്പിന് അലക്സ് തോമസ്, അലക്സ് വര്‍ഗീസ്, ഏലിക്കുട്ടി ജോര്‍ജ്, റ്റീന ജോര്‍ജ്, വത്സ സ്ക്കറിയ, ലീന ജോര്‍ജ്, സോഫിയ ജോര്‍ജ് എന്നിവരെ ചുമതലപ്പെടുത്തി.

മത്സര വിജയികള്‍ക്ക് മിസോറിസിറ്റി പ്രോട്ടം മേയര്‍ റോബിന്‍ ഇലക്കാട്ട് സമ്മാനം വിതരണം ചെയ്യും. സജി പുല്ലാട് സ്വാഗതവും ബിജു പി. മാത്യു കൃതജ്ഞതയും അര്‍പ്പിച്ചു.

കുമ്പനാട് - പുല്ലാട് സംഗമത്തിന്‍െറ ഭാഗമാകുവാന്‍ താല്പര്യപ്പെടുന്നവര്‍ ബന്ധപ്പെടുക.

റെജി : 713 806 6751
സജി : 832 633 3230

വാര്‍ത്ത : സജി പുല്ലാട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.