You are Here : Home / USA News

മിസ്സിസ്സാഗ കേരള അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ ചിത്രരചനാ മത്സരം ശനിയാഴ്‌ച

Text Size  

Story Dated: Friday, November 14, 2014 10:36 hrs UTC

- ഷിബു കിഴക്കേകുറ്റ്

 

മിസ്സിസ്സാഗ കേരള അസോസിയേഷന്‍,െ്രെഗറ്റര്‍ ടോറോന്റോ പ്രദേശത്തുള്ള സ്‌കുള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ആറാമത്‌ കുട്ടികളുടെ ചിത്രരചനാ മത്സരം, ഈ വരുന്ന ശനിയാഴ്‌ച, നവംബര്‍ 15, 2014ന്‌ ഉച്ചയ്‌ക്ക്‌ ഒരു മണിക്ക്‌, മിസ്സിസ്സാഗയിലുള്ള ഈഡന്‍ റോസ്‌ പബ്ലിക്‌ സ്‌കുളില്‍ വച്ച്‌ നടത്തപ്പെടുന്നു. കുട്ടികളുടെ പ്രായമനുസരിച്ച്‌ മൂന്ന്‌! വിഭാഗങ്ങളായിട്ടായിരിക്കും മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്‌. പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കട്ടുകളും, ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനത്തെത്തുന്നവര്‍ക്ക്‌ ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കുന്നുണ്ട്‌. ക്രയോണ്‍, പെന്‍സില്‍, വാട്ടര്‍കളര്‍ മുതലായവ പങ്കെടുക്കുന്ന കുട്ടികള്‍ കൊണ്ടുവരേണ്ടതാണ്‌.

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍, അസോസിയേഷന്റെ വെബ്‌സൈററിലോ, www.mississaugakeralaassociation.com അല്ലെങ്കില്‍ താഴെപ്പറയുന്ന വ്യക്തികളുമായോ ബന്ധപ്പെടെണ്ടതാണ്‌, പ്രസാദ്‌ നായര്‍ (647 588 1824), മജോ വര്‌ഗീസ്‌ (647 825 6959), ജെറി ഈപ്പന്‍ (647 833 1763), തോമസ്‌ ചാക്കോ (647 403 6581).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.