You are Here : Home / USA News

വാര്‍ത്താലോകം എപ്പോഴും കത്തിനില്‍ക്കുന്ന ബള്‍ബ്‌ പോലെ: എം.ജി രാധാകൃ ഷ്‌ണന്‍

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Wednesday, November 12, 2014 10:54 hrs UTC

ന്യൂയോര്‍ക്ക്‌: ഇന്നത്തേതു പോലെ മാധ്യമങ്ങള്‍ മനുഷ്യരെ സ്വാധീനിക്കുന്ന മറ്റൊരു കാലവും ഉണ്ടായിട്ടില്ല. മുമ്പ്‌ വാര്‍ത്തകള്‍ വല്ലപ്പോഴുമൊക്കെ കത്തുന്ന ബള്‍ബ്‌ പോലെ യായിരുന്നു. ഇപ്പോഴത്‌ 24 മണിക്കൂറും കത്തിനില്‍ക്കുന്ന ബള്‍ബായി. ലോകം തന്നെ മാധ്യമം നിറഞ്ഞതായി. നാം അറിയാതെ തന്നെ മാധ്യമങ്ങള്‍ നമ്മെ സ്വാധീനിക്കുന്നു എന്നതാണ്‌ സത്യം; ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ മാധ്യമ പുരസ്‌കാര ജേതാവ്‌ എം.ജി രാധാകൃ ഷ്‌ണന്‍ (ഏഷ്യാനെറ്റ്‌ എഡിറ്റര്‍) പറഞ്ഞു. മുമ്പ്‌ ഒരു വിവരം അറിയാന്‍ ലൈബ്രറിയില്‍ പോവുകയും പുസ്‌തകം വായിക്കുകയുമൊ ക്കെ വേണം. ഇന്ന്‌ ഗൂഗിളില്‍ ഒന്നു പരതിയാല്‍ കിട്ടാത്ത വിവരമില്ല. വിജ്‌ഞാനം വിരല്‍ ത്തുമ്പില്‍ നല്‍കുന്ന അത്‌ഭുതലോകം. അതെല്ലാം നമ്മെ മാറ്റിക്കൊണ്ടിരിക്കുന്നത്‌ നാം അറിയുന്നില്ല. ഭൂമി ക റങ്ങുന്നത്‌ നാം അറിയാത്തതിനോട്‌ ഇതിനെ ഉപമിക്കാം. ഇങ്ങനെയൊക്കെ ആണെങ്കിലും മാധ്യമങ്ങള്‍ എത്രമാത്രം വിശ്വസിക്കപ്പെടുന്നു? ബഹു മാനിക്കപ്പെടുന്നു? സത്യത്തില്‍ മാധ്യമങ്ങളെ വിമര്‍ശിക്കാന്‍ ആളുകള്‍ ക്യൂ നില്‍ക്കുന്നു എന്നതാണ്‌ വസ്‌തുത. ഡോക്‌ടര്‍മാരും അധ്യാപകരുമൊന്നും പഴയതു പോലെ ബഹുമാ നിക്കപ്പെടുന്നില്ല എന്നു പറയാം. എവിടെയൊക്കെയോ മൂല്യച്യുതി സംഭവിച്ചിട്ടുണ്ട്‌.

 

മാധ്യമങ്ങള്‍ വിജയം നേടിയത്‌ പണം കൊണ്ടു തന്നെയാണ്‌. മൂലധനത്തില്‍ കൂടിയാണ്‌ സാങ്കേതികവിദ്യ കൈവരിച്ചത്‌. മൂലധനം നിക്ഷേപിച്ചവര്‍ അതൊരു വ്യവസായമാക്കി. അ തോടെ മാധ്യമങ്ങള്‍ അടിസ്‌ഥാനദൗത്യത്തില്‍ തന്നെ പരാജയപ്പെട്ടു. അടുത്തയിടക്ക്‌ ഏഷ്യാനെറ്റിലെ (ന്യൂസ്‌ ചാനല്‍ അല്ല) 13 ശതമാനം ഓഹരി കൂടി 300 കോടി രൂപക്ക്‌ റൂപ്പര്‍ട്ട്‌ മര്‍ഡോക്‌ വാങ്ങി. ന്യൂസ്‌ ചാനലില്‍ 25 ശതമാനത്തില്‍ കൂടുതല്‍ വിദേശ നിക്ഷേപം പറ്റില്ല. നിക്ഷേപങ്ങള്‍ കൂടുമ്പോള്‍ മാധ്യമങ്ങള്‍ വിപണിയാല്‍ നിയന്ത്രിക്കപ്പെടുന്നു. അവിടെ ലാഭം ലക്ഷ്യമായി മാറുന്നു. എങ്കിലും കോര്‍പറേറ്റ്‌ മാധ്യമങ്ങളല്ല ഇന്നിപ്പോള്‍ പ്രധാന വാ ര്‍ത്താ സ്രോതസ്‌. 30 ശതമാനം പേരും വാര്‍ത്തയറിയുന്നത്‌ ഫേസ്‌ബുക്കിലൂടെയാണ്‌. നവ മാധ്യമങ്ങള്‍ ഇന്ത്യയില്‍ വരുത്തിയ മാറ്റങ്ങള്‍ നാം കണ്ടു. നിര്‍ഭയ ബലാല്‍സംഗ കേസിലും കേജ്‌രിവാളിന്റെ ഉയര്‍ച്ചയിലും ഇന്ത്യന്‍ സമൂഹം ഇത്രയധികം ഉണര്‍ന്നിട്ടുളള മറ്റ്‌ കാലഘട്ടമില്ല. പരമ്പരാഗത മാധ്യമങ്ങളാണ്‌ ഇതില്‍ പെട്ടുഴലുന്നത്‌. അമേരിക്കയില്‍ അച്ചടി മാധ്യമം കുറെമുമ്പേ മരിച്ചു. ഇന്ത്യയില്‍ അത്‌ സംഭവിക്കാന്‍ പോകുന്നു.

 

പത്രമില്ലാതെ മലയാളിക്ക്‌ ജീവിക്കാനാകുമോ എന്നു ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. തന്റെ മക്കള്‍ പത്രം വായിക്കാ റില്ല. എന്നു കരുതി വിവരങ്ങള്‍ അവര്‍ക്ക്‌ കിട്ടുന്നില്ല എന്നര്‍ത്ഥമില്ല. പത്രം കൊണ്ടിടുവാ ന്‍ പോലും ആളെ കിട്ടാത്ത അവസ്‌ഥയിലേക്കാണ്‌ കേരളം മുന്നേറുന്നത്‌. ആദ്യം പത്രങ്ങ ള്‍ ഇല്ലാതാകുന്ന സംസ്‌ഥാനമായി കേരളം മാറാം. ടി.വി പോലും ഇന്ന്‌ വാര്‍ത്തകളുടെ പ്രാഥമിക ഉറവിടമല്ല. ന്യൂസില്‍ വ്യൂസ്‌ (അഭിപ്രാ യം) ചേര്‍ക്കുരുത്‌ എന്നതായിരുന്നു പഴയ തത്വം. ന്യൂസ്‌ എല്ലാവരും അറിഞ്ഞു കഴിഞ്ഞ ലോകത്ത്‌ വ്യൂസ്‌ പേപ്പര്‍ ആണ്‌ ഏക രക്ഷ. അതിന്‌ വ്യക്‌തമായ തരത്തിലുളള അറിവ്‌ വേണം. പല റിപ്പോര്‍ട്ടുകളിലും അജ്‌ഞതയാണ്‌ പ്രതിഫലിക്കുന്നത്‌. ചാരക്കേസ്‌ ഉണ്ടായപ്പോള്‍ താന്‍ മുമ്പ്‌ പ്രവര്‍ത്തിച്ച ഇന്ത്യാടുഡേയിലെ ശാസ്‌ത്ര സാങ്കേ തിക റിപ്പോര്‍ട്ടറായ രാജ്‌ ചെങ്കപ്പ കേരളത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. അതില്‍ നി ന്നാണ്‌ ചാരക്കേസ്‌ ഉണ്ടാവാന്‍ യാതൊരു സാധ്യതയുമില്ലെന്ന്‌ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. വെറും ജനറലിസ്‌റ്റുകളായി മാറിയാല്‍ മാധ്യമങ്ങള്‍ക്ക്‌ നിലനില്‍ക്കാന്‍ കഴിയില്ല.

 

 

എളു പ്പത്തില്‍ വാര്‍ത്തകള്‍ സൃഷ്‌ടിച്ചെടുത്താല്‍ അതിന്‌ ആയുസ്‌ ഏറെയുണ്ടാവില്ല. എന്താ യാലും ചാരക്കേസില്‍ ഇനിയും ഒരധ്യായം ഉണ്ടാവില്ല എന്നു പറയാനാവില്ല. കേസന്വേ ഷിച്ച സി.ബി.ഐ റിപ്പോര്‍ട്ട്‌ അബദ്‌ധങ്ങള്‍ നിറഞ്ഞതാണ്‌. പകുതി പറഞ്ഞ കഥകളുമുണ്ട്‌. അവയെപ്പറ്റിയൊക്കെ അന്വേഷിച്ചാല്‍ പുതിയ കഥകള്‍ വന്നെന്നിരിക്കും. രൂപം മാറാമെങ്കിലും മാധ്യമങ്ങളുടെ പ്രസക്‌തി ഇല്ലാതാകുന്നില്ല. അഴിമതികളുടെ കഥ കളൊക്കെ പുറത്തു കൊണ്ടുവന്നത്‌ കോര്‍പ്പറേറ്റ്‌ മാധ്യമങ്ങളാണെന്ന്‌ മറക്കേണ്ടതുമില്ല. ഏഷ്യാനെറ്റിനെതിരെ സ്‌റ്റേറ്റ്‌ ബി.ജെ.പി ബഹിഷ്‌കരണാഹ്വാനം നല്‍കിയെങ്കിലും ചാനല്‍ നിലപാട്‌ ഒന്നും മാറുന്നില്ല. തെറ്റിദ്‌ധാരണ മൂലമാണ്‌ ബി.ജെ.പി നിലപാട്‌. പ്രധാനമന്ത്രി ന്യൂയോര്‍ക്കില്‍ വന്നത്‌ അര്‍ഹമായ പ്രാധാന്യത്തോടെ ഡോ. കൃഷ്‌ണ കിഷോറിന്റെ റിപ്പോര്‍ട്ട്‌ പ്രസിദ്‌ധീകരിച്ചതാണ്‌. എന്നിട്ടും അത്‌ പോരാ എന്നാണവരുടെ നിലപാട്‌. ഒന്നിലും അമിതാവേശം കാട്ടാന്‍ ചാനല്‍ തയാറല്ല. മുമ്പ്‌ സി.പി.എമ്മും മുഖ്യ മന്ത്രിയുമൊക്കെ ഏഷ്യാനെറ്റ്‌ ബഹിഷ്‌കരിച്ചിട്ടുണ്ടെന്നതും മറക്കേണ്ടതില്ല. സഹിഷ്‌ണുത പൊതുവെ കുറയുന്ന കാലമാണിത്‌. മാര്‍ക്‌സിസ്‌റ്റ്‌ സൈദ്‌ധാന്തികനായ പി. ഗോവിന്ദ പിളളയുടെ പുത്രനാണെങ്കിലും രാഷ്‌ട്രീയത്തിനു പകരം പത്രപ്രവര്‍ത്തനം സ്വീകരിക്കുകയായിരുന്നു രാധാകൃഷ്‌ണനെന്ന്‌ മോഡറേറ്ററായിരുന്ന ജോസ്‌ കാടാപുറം ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.