You are Here : Home / USA News

ഐ.എന്‍.ഒ.സി ഷിക്കാഗോ നേതൃത്വത്തിന്‌ മന്ത്രി രമേശ്‌ ചെന്നിത്തലയുടെ അഭിനന്ദനങ്ങള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 12, 2014 10:43 hrs UTC

Picture ഷിക്കാഗോ: ഐ.എന്‍.ഒ.സി ഷിക്കാഗോയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഗ്ലാഡ്‌സണ്‍ വര്‍ഗീസിനെ മുന്‍ കെ.പി.സി.സി പ്രസിഡന്റും കേരളാ ആഭ്യന്തര മന്ത്രിയുമായ രമേശ്‌ ചെന്നിത്തല ഷാള്‍ അണിയിച്ച്‌ അഭിനന്ദിക്കുകയും എല്ലാവിധ ആശംസകളും നേരുകയും ചെയ്‌തു. ഫോമയുടെ ജനറല്‍ സെക്രട്ടറി, മലയാളി എന്‍ജിനീയേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌, ഇന്‍ഡോ അമേരിക്കന്‍ ഡമോക്രാറ്റിക്‌ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി, ഇല്ലിനോയിസ്‌ സ്‌ട്രക്‌ചറല്‍ എന്‍ജിനീയറിംഗ്‌ ബോര്‍ഡ്‌ കമ്മീഷണര്‍ എന്നീ പദവികള്‍ വഹിച്ച ഗ്ലാഡ്‌സണ്‍ വര്‍ഗീസിന്‌ ഐ.എന്‍.ഒ.സി ഷിക്കാഗോയ്‌ക്ക്‌ നല്ല നേതൃത്വം നല്‍കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ലെന്ന്‌ മന്ത്രി പറഞ്ഞു. ഐ.എന്‍.ഒ.സി കേരളത്തില്‍ ഒരു കണ്‍വെന്‍ഷനും, നോര്‍ത്ത്‌ അമേരിക്കന്‍ കണ്‍വന്‍ഷന്‍ ഷിക്കാഗോയിലും നടത്തണമെന്ന്‌ അഭിപ്രായപ്പെടുകയുണ്ടായി. മുന്‍ മന്ത്രിയും കടുത്തുരുത്തി എം.എല്‍.എയുമായ മോന്‍സ്‌ ജോസഫ്‌, ഐ.എന്‍.ഒ.സി നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌, ഷിക്കാഗോ ചാപ്‌റ്റര്‍ ട്രഷറര്‍ ഡൊമിനിക്‌ തെക്കെതലയ്‌ക്കല്‍, ഗോപിയോ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ സണ്ണി കുലത്താക്കല്‍, മുന്‍ ഫൊക്കാനാ പ്രസിഡന്റ്‌ മറിയാമ്മ പിള്ള എന്നിവര്‍ സന്നിഹിതരായിരുന്നു. ഐ.എന്‍.ഒ.സി നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌ ഐ.എന്‍.ഒ.സിയുടെ പ്രവര്‍ത്തനങ്ങള്‍ മന്ത്രിയെ അറിയിക്കുകയും, തിരുവനന്തപുരത്ത്‌ വെച്ച്‌ കേരളാ കണ്‍വെന്‍ഷന്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്നതായും, ഈ മീറ്റിംഗിലേക്ക്‌ മന്ത്രിയെ ക്ഷണിക്കുകയും ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.