You are Here : Home / USA News

കലാശ്രീ ശ്രീമതി സുനന്ദാ നായര്‍ക്ക്‌ ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്ത രൂപങ്ങളില്‍ അവാര്‍ഡ്‌

Text Size  

A. C. George

AGeorge5@aol.com

Story Dated: Wednesday, November 12, 2014 10:40 hrs UTC

ഹ്യൂസ്റ്റന്‍:ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ പ്രമുഖ ഇന്ത്യന്‍ നൃത്ത വിദ്യാലയമായ സുനന്ദാസ്‌ പെര്‍ഫോമിംഗ്‌സ്‌ ആര്‍ട്‌സിലെ മുഖ്യ അധ്യാപികയും ഡയരക്‌ടറുമായ കലാശ്രീ ശ്രീമതി സുനന്ദാ നായര്‍ കഴിഞ്ഞ മാസത്തില്‍ ക്ലാസിക്കല്‍ നൃത്തത്തില്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ നിന്നുമായി നാല്‌ പ്രശസ്‌ത അവാര്‍ഡുകളാണ്‌ കരസ്ഥമാക്കിയത്‌. ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തരൂപമായ മോഹിനിയാട്ടത്തിന്‌ അമേരിക്കയിലെ മിത്രാസ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ കള്‍ച്ചര്‍ സ്ഥാപനത്തിന്റെ ഏറ്റവും ഉന്നതമായ ദ ബെസ്റ്റ്‌ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സര്‍ ഇന്‍ അമേരിക്ക എന്ന പുരസ്‌ക്കാരം നേടി. ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്ത അവതരണത്തില്‍ ഒരു സുവര്‍ണ്ണ നിലവാരമാണ്‌ ശ്രീമതി സുനന്ദാ നായര്‍ പുലര്‍ത്തി വരുന്നതെന്ന്‌ അവാര്‍ഡ്‌ ദാതാക്കള്‍ ന്യൂജഴ്‌സിയില്‍ അഭിപ്രായപ്പെട്ടു.

 

കഴിഞ്ഞ മാസം ശ്രീമതി സുനന്ദയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ വിവിധയിടങ്ങളിലായി വൈവിധ്യമേറിയ നൃത്തങ്ങളാണവതരിപ്പിച്ചത്‌. ഒറീസ്സയില്‍ ദേവദാസി നൃത്ത മന്ദിറിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഫെസ്റ്റിവലില്‍ ഇന്ത്യയുടെ മഹത്തായ ദാര്‍ശനിക സംസ്‌ക്കാരങ്ങളെ ആവിഷ്‌കരിച്ചു കൊണ്ടുള്ള ക്ലാസിക്‌ നൃത്തത്തിന്‌ ദേവദാസി നാഷനല്‍ അവാര്‍ഡാണ്‌ ശ്രീമതി സുനന്ദ നേടിയത്‌. മുംബെയിലെ ബ്രഹ്മ നൃത്യസഭ സംഘടിപ്പിച്ച നൃത്തോല്‍സവത്തില്‍ പങ്കെടുത്ത കലാശ്രീ സുനന്ദാ നായര്‍ ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും ഉജ്വലവും ഊര്‍ജസ്വലവുമായ പ്രകടനങ്ങളാല്‍ ബ്രഹ്മനൃത്യമണി എന്ന ബഹുമതിപത്രം നേടി. അതുപോലെ ഭാരത തലസ്ഥാനമായ ന്യൂഡല്‍ഹിയിലെ ഫൗണ്ടേഷന്‍ ഫോര്‍ അക്‌സലിയേര്‍ട്ടഡ്‌ കമ്മ്യൂണിറ്റി എംപൗവര്‍മെന്റ്‌ സ്ഥാപനത്തില്‍ നിന്ന്‌ രാഷ്‌ട്ര ബൈഹൂഷന്‍ എന്നൊരു അവാര്‍ഡും നേടി. വര്‍ഷങ്ങളായി സുനന്ദയും കുടുംബവും ഹ്യൂസ്റ്റനില്‍ അധിവസിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.