You are Here : Home / USA News

മുത്തൂറ്റ്‌ ഗ്രൂപ്പ്‌ ഹാനോവര്‍ കമ്മ്യൂണിറ്റി ബാങ്കിന്റെ പത്ത്‌ ശതമാനം ഓഹരി വാങ്ങി അമേരിക്കന്‍ ബാങ്കിംഗ്‌ രംഗത്തേക്ക്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 12, 2014 07:36 hrs UTC


ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ ലോംഗ്‌ ഐലന്റ്‌ ആസ്ഥാനമാക്കിയുള്ള ഹാനോവര്‍ കമ്മ്യൂണിറ്റി ബാങ്കിന്റെ 10% ഓഹരി വാങ്ങിച്ചു കൊണ്ട്‌ ഇന്ത്യയിലെ പ്രമുഖ നോണ്‍ ബാങ്കിംഗ്‌ ഫിനാന്‍സ്‌ കമ്പനിയായ മുത്തൂറ്റ്‌ ഗ്രൂപ്പ്‌ അമേരിക്കന്‍ ബാങ്കിംഗ്‌ രംഗത്തേക്ക്‌ ശക്തമായി പ്രവേശിക്കാന്‍ തീരുമാനിച്ചു.
180 മില്ല്യന്‍ ഡോളര്‍ ആസ്‌തിയുള്ള ഹാനോവര്‍ കമ്മ്യൂണിറ്റി ബാങ്കും മുത്തൂറ്റ്‌ ഗ്രൂപ്പും കുടി ചേര്‍ന്ന്‌ കൂടുതല്‍ ബ്രാഞ്ചുകള്‍ തുറക്കുവാനും തീരുമാനിച്ചതായി ഹാനോവര്‍ കമ്മ്യൂണിറ്റി ബാങ്ക്‌ സി.ഇ.ഒ. മൈക്ക്‌ പ്യൂറോ വ്യക്തമാക്കി .ഇന്ത്യയിലെ മുത്തൂറ്റ്‌ ഗ്രൂപ്പുമായി ഒന്നിച്ചു പ്രവര്‍ത്തിക്കുവാന്‍ ധാരണയായത്‌ വലിയ നേട്ടമായി കരുതുന്നുവെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

ഒരു ഫുള്‍ സര്‍വ്വീസ്‌ ബാങ്ക്‌ ആയ ഹാനോവര്‍ കമ്മ്യൂണിറ്റി ബാങ്ക്‌ പേഴ്‌സണലൈസ്‌ഡ്‌ കസ്റ്റമര്‍ സര്‍വ്വീസും മോര്‍ട്ട്‌ഗേജ്‌ രംഗത്തു വ്യക്തമായ സാന്നിധ്യവും ഉറപ്പിക്കാന്‍ തീരുമാനമായി. ബ്രൂക്‌ ലിന്‍, ഫ്‌ളഷിംഗ്‌, ലോങ്ങ്‌ഐലന്റ്‌ എന്നിവിടങ്ങളില്‍ പുതിയ ബ്രാഞ്ചുകള്‍ അടുത്ത വര്‍ഷം തുറക്കുവാന്‍ ശ്രമിക്കുമെന്ന്‌ ബാങ്ക്‌ ഡയറക്ടര്‍. വര്‍ക്കി എബ്രഹാം വ്യക്തമാക്കി.

മുത്തൂറ്റ്‌ ഗ്രൂപ്പ്‌ ഹാനോവര്‍ ബാങ്കുമായി ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതിന്‌ ഹാനോവര്‍ ബാങ്കിന്റെ 10% ഓഹരി വാങ്ങിയത്‌ ഒരു ചരിത്ര മുഹൂര്‍ത്തമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുത്തൂറ്റ്‌ ഗ്രൂപ്പ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ എം. അലക്‌സാണ്ടര്‍, മാനേജിംഗ്‌ ഡയറക്‌ടര്‍ ജോര്‍ജ്‌ അലക്‌സാണ്ടര്‍, ഹാനോവര്‍ കമ്യൂണിറ്റി ബാങ്ക്‌ സി.ഇ.ഒ മൈക്ക്‌ പ്യൂറോ, മാനേജര്‍ പോള്‍ ഹോഗന്‍, ഡയറക്‌ടര്‍ വര്‍ക്കി ഏബ്രഹാമും മറ്റ്‌ ബോര്‍ഡ്‌ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.