You are Here : Home / USA News

കെ.എം മാണിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഡാലോചനയെ ശക്തമായി നേരിടണം: പ്രവാസി കേരള കോണ്‍ഗ്രസ്

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Wednesday, November 05, 2014 09:41 hrs UTC


    
ന്യൂയോര്‍ക്ക്: കേരള രാഷ്ട്രീയത്തിലെ സമുന്നത നേതാവും അഴിമതിയുടെ കറ പുരളാത്ത വ്യക്തിത്വവുമായ ശ്രീ.കെ.എം മാണിയെ അധിക്ഷേപിക്കുവാന്‍, മോഹഭംഗം സംഭവിച്ച ഏതാനും മദ്യകച്ചവടക്കാര്‍ ഇറങ്ങിത്തിരിച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്ന് 'പ്രവാസി കേരള കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക'യുടെ നഷണല്‍ കമ്മിറ്റി വ്യക്തമാക്കി. അഞ്ച പതിറ്റാണ്ടുകാലത്തെ സത്യസന്ധവും ജനോപകാരപ്രദവുമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിപക്ഷത്ത് ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങളുടെയും സ്‌നേഹാദരങ്ങള്‍ പിടിച്ചുപറ്റിയ ശ്രീ.കെ.എം മാണിയോട് രാഷ്ട്രീയ അസൂയയുള്ള ചില കപടനാട്യക്കാര്‍ 'ശിഖണ്ഡിയെ' മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ വിലപേശല്‍ അവസാനിപ്പിക്കുന്നത് യുഡിഎഫ് മുന്നണിക്കു തന്നെ ഗുണകരമായിരിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. അല്ലാത്തപക്ഷം കെ.എം മാണിയെ സ്‌നേഹിക്കുന്ന ലോകമെമ്പാടുമുള്ള പ്രവാസി കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി പ്രതികരിക്കേണ്ടിവരും.

നവംബര്‍ രണ്ടാം തീയതി ഞായറാഴ്ച വൈകുന്നേരം കൂടിയ കോണ്‍ഫ്രറന്‍സ് കോളില്‍' നാഷണല്‍ പ്രസിഡന്റ് ജെയ്ബു കുളങ്ങര (ചിക്കാഗോ) അധ്യകഷ്ത വഹിച്ചു. ശ്രീ.ജോസ് കെ.മാണി എം.പി കോണ്‍ഫറന്‍സ് കോളില്‍ പങ്കെടുക്കുകയും സംഭവവികാസങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മാത്തുക്കുട്ടി ആലുംപറമ്പില്‍, ഷോളി കുമ്പിളുവേലി, സജി പുതൃക്കയില്‍, ജോണ്‍ സി. വര്‍ഗീസ് (സലിം), ജോര്‍ജ് പനയ്ക്കല്‍, തോമസ് ഏബ്രഹാം, ബേബിച്ചന്‍ ചാമക്കാല, ബാബു പടവത്തില്‍, വര്‍ഗീസ് കെ.വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റ് പി.സി മാത്യൂ മോഡറേറ്ററായി യോഗം നിയന്ത്രിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.