നവംബര്‍ 2 ഞായര്‍ മുതല്‍ അമേരിക്കയില്‍ സമയം ഒരു മണിക്കൂര്‍ പുറകോട്ട്
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Friday, October 31, 2014 11:04 hrs UTC
ഡാളസ് : അമേരിക്കന്‍ ഐക്യനാടുകളില്‍ നവംബര്‍ 2 ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകോട്ടു തിരിച്ചുവെക്കും.
മാര്‍ച്ച് രണ്ടാം ഞായറാഴ്ചയായിരുന്നു സമയം ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചു വച്ചിരുന്നത്. വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും, ഫോള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും തിരിച്ചുവക്കുന്ന സമ്പ്രദായം അമേരിക്കയില്‍ ഒന്നാം ലോക മഹായുദ്ധകാലത്താണ് നിലവില്‍ വന്നത്.
ധാരാളമായി സൂര്യപ്രകാശം ലഭിക്കുന്ന സ്പ്റിങ്ങ്(Spring), വിന്റര്‍(winter) സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു, വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇങ്ങനെ മിച്ചം ലഭിക്കുന്ന വൈദ്യുതി യുദ്ധമേഖലയിലെ ആവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്നതിനും ഉദ്ദേശിച്ചാണ് സമയമാറ്റം അംഗീകരിച്ചു നടപ്പാക്കിയത്.
സ്പ്റിങ്ങ്(Spring) ഫോര്‍വേഡ്, ഫോള്‍(Fall) ബാക്ക് എന്നാണ് സമയ മാറ്റം അമേരിക്കയില്‍ അറിയപ്പെടുന്നത്.
അരിസോണ, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍ ഐലന്റ് എന്നീ സംസ്ഥാനങ്ങള്‍ക്ക് ഈ സമയമാറ്റം ബാധകമല്ല.
Comments