You are Here : Home / USA News

സ്റ്റാറ്റന്‍ഐലന്റ്‌ മോര്‍ ഗ്രിഗോറിയോസ്‌ പള്ളിയില്‍ പെരുന്നാള്‍ കൊടിയേറി

Text Size  

Story Dated: Wednesday, October 29, 2014 09:38 hrs UTC

    

ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റ്‌ മോര്‍ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ 112-മത്‌ ദക്‌റോനോ പെരുന്നാളും, 39-മത്‌ വാര്‍ഷികാഘോഷങ്ങളും സംയുക്തമായി വിപുലമായ പരിപാടികളോടെ ആചരിക്കുന്നു. ഒക്‌ടോബര്‍ 26-ന്‌ ഞായറാഴ്‌ച വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം ഇടവക വികാരി റവ.ഫാ. ചെറിയാന്‍ മുണ്ടയ്‌ക്കല്‍ പെരുന്നാള്‍ കൊടി ഉയര്‍ത്തിയതോടെ ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന പെരുന്നാള്‍ ചടങ്ങുകള്‍ക്ക്‌ ആരംഭമായി. പ്രധാന പെരുന്നാള്‍ ദിനമായ നവംബര്‍ ഒന്നാം തീയതി ശനിയാഴ്‌ച മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സക്കറിയാസ്‌ മോര്‍ നിക്കളാവോസ്‌ മെത്രാപ്പോലീത്ത തിരുമനസുകൊണ്ട്‌ ശുശ്രൂഷകള്‍ക്ക്‌ മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്‌.

26-ന്‌ ഞായറാഴ്‌ച മുല്‍ 31 വെള്ളിയാഴ്‌ച വരെ എല്ലാദിവസവും വൈകുന്നേരം 6..30-ന്‌ സന്ധ്യാ പ്രാര്‍ത്ഥനയുണ്ടായിരിക്കും. വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3.30 മുതല്‍ റവ.ഡീക്കന്‍ എബി ജോര്‍ജ്‌ നേതൃത്വം നല്‍കുന്ന റിട്രീറ്റ്‌, 5.30 മുതല്‍ ഇടവകയിലെ വിവിധ ഭക്തസംഘടനകളായ എം.ജി.ഒ.സി.എസ്‌.എം, മാര്‍ത്തമറിയം വനിതാ സമാജം, സണ്‍ഡേ സ്‌കൂള്‍ എന്നിവയുടെ വാര്‍ഷിക സമ്മേളനവും നടക്കും.

മുഖ്യ പെരുന്നാള്‍ ദിനമായ നവംബര്‍ ഒന്നാം തീയതി ശനിയാഴ്‌ച രാവിലെ 8.30-ന്‌ ദേവാലയത്തില്‍ എത്തിച്ചേരുന്ന അഭിവന്ദ്യ തിരുമേനിയെ പരമ്പരാഗത രീതിയില്‍ സ്വീകരിച്ചാനയിക്കും. 9 മണിക്ക്‌ ആരംഭിക്കുന്ന പ്രഭാത പ്രാര്‍ത്ഥനയ്‌ക്കും, തുടര്‍ന്ന്‌ 10 മണിക്ക്‌ ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയ്‌ക്കും ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ്‌ മോര്‍ നിക്കളാവോസ്‌ തിരുമനസ്സുകൊണ്ട്‌ മുഖ്യകാര്‍മികത്വം വഹിക്കും. 11.30-ന്‌ പള്ളിയില്‍ നിന്ന്‌ ആഘോഷമായ റാസ പുറപ്പെടും. ബ്രില്ലി ഈവിലൂടെ കടന്നുപോകുന്ന റാസ തിരികെ ദേവാലയത്തില്‍ എത്തിച്ചേര്‍ന്നാലുടന്‍ ആശീര്‍വാദവും തുടര്‍ന്ന്‌ നേര്‍ച്ച വിളമ്പും നടക്കും. ഒരുമണിക്ക്‌ നടക്കുന്ന സ്‌നേഹവിരുന്നോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കുന്നതാണ്‌. ഫണ്ട്‌ റൈസിംഗ്‌ റാഫിള്‍ നറുക്കെടുപ്പും നടത്തുന്നതാണ്‌.

ഇടവക വികാരി റവ.ഫാ. ചെറിയാന്‍ മുണ്ടയ്‌ക്കലിന്റെ നേതൃത്വത്തില്‍ ലീനസ്‌ വര്‍ഗീസ്‌ (സെക്രട്ടറി), മാത്യു തോമസ്‌ ജൂണിയര്‍ (ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെട്ട മാനേജിംഗ്‌ കമ്മിറ്റിയും ഭക്തസംഘടനാ ഭാരവാഹികളും പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക്‌ വിപുലമായ ഒരുക്കങ്ങള്‍ ചെയ്‌തുവരുന്നു.

തപോനിഷ്‌ഠകൊണ്ടും പുണ്യജീവിതംകൊണ്ടും പരിശുദ്ധന്മാരുടെ ശ്രേണിയില്‍ ചേര്‍ക്കപ്പെട്ട മലങ്കരയുടെ പരിശുദ്ധ പരുമല തിരുമേനിയുടെ മഹാമദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട്‌ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു. പള്ളിയുടെ വിലാസം: Mar Gregorios Orthodox Syrian Church, 175 Brielle Ave, Staten Island, NY 10314. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ ഫാ. ചെറിയാന്‍ മുണ്ടയ്‌ക്കല്‍ (വികാരി) 718 524 7407, ലീനസ്‌ വര്‍ഗീസ്‌ (സെക്രട്ടറി) 917 254 8195, മാത്യു തോമസ്‌ ജൂണിയര്‍ (ട്രഷറര്‍) 917 856 0368, നിബു ഈപ്പന്‍ (718 761 6191), പൊന്നച്ചന്‍ ചാക്കോ (718 687 7627), നോബിള്‍ വര്‍ഗീസ്‌ (917 747 9530), ബിജു തോമസ്‌ (718 885 6410). വെബ്‌സൈറ്റ്‌: mgoscsi.org, Facebook.com/mgoscs. Email:margregoriossing@gmail.com ലീനസ്‌ വര്‍ഗീസ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.