You are Here : Home / USA News

ജോസ്‌ അച്ചന്‍ വീണ്ടും മാതൃകയാകുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 22, 2014 01:05 hrs UTC

- വിവിന്‍ ഓണശേരില്‍

 

സാന്‍ഹൊസെ: ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (അസോസിയേഷനും) ദൈവാലായം ഒന്നിച്ചൊരു കുടക്കീഴില്‍ അണിനിരത്തുവാന്‍ ഒരു നല്ല ഇടയന്‍ എന്ന നിലയില്‍ ജോസ്‌ അച്ചന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്‌.

1). ദൈവാലയ ഹാളില്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഓഫീസ്‌ റൂം നല്‍കി ആദ്യം മാതൃകയായി.

2). അസോസിയേഷന്റെ ഒരു ഏക്കര്‍ സ്ഥലത്ത്‌ മതില്‍ പണിയുവാന്‍ ദേവാലയ ഫണ്ടില്‍ നിന്നും 10,000 ഡോളര്‍ നല്‍കി പണിപൂര്‍ത്തിയാക്കുവാന്‍ നേതൃത്വം നല്‍കി.

3). ദൈവാലയവും വസ്‌തുക്കളുടേയും ലോണ്‍ അടയ്‌ക്കുന്നതിന്‌ ഇടവകക്കാരോടൊപ്പം തന്റെ ഒരുമാസത്തെ ശമ്പളം നല്‍കി മാതൃകയായി.

4). അച്ചന്‌ ലഭിക്കുന്ന ഗിഫ്‌റ്റ്‌ ടോയ്‌സ്‌, ഇടവകയിലെ സെക്കന്‍ഡ്‌ കളക്ഷന്‍ നാട്ടിലെ പാവപ്പെട്ട കുട്ടികളുടെ പഠനത്തിനായി വിനിയോഗിക്കുന്നു.

5). ദൈവാലയത്തിന്റെ ഫണ്ട്‌ റൈസിംഗിന്റെ ബാഗമായി സംഘടിപ്പിച്ച സ്റ്റേജ്‌ ഷോയില്‍ 1,50,000 ഡോളറോളം സമാഹരിക്കാന്‍ നേതൃത്വം നല്‍കി.

6). അച്ചന്‌ സ്ഥലംമാറ്റം കിട്ടിയ ഉടന്‍ തന്റെ ഉത്തരവാദിത്വങ്ങള്‍ എല്ലാം കൃത്യമായി പൂര്‍ത്തീകരിച്ച്‌ ഇതുവരെയുള്ള കണക്കുകള്‍ പൊതുയോഗം വിളിച്ച്‌ പാസാക്കി. അസോസിയേഷനും ദേവാലയവും ഒന്നാണ്‌. അങ്ങനെ ഒന്നിച്ച്‌ പ്രവര്‍ത്തിച്ച്‌ സമാഹരിച്ച ദേവാലയ ഫണ്ടില്‍ നിന്നും അസോസിയേഷനു (കെ.സി.സി.എന്‍.സി) മതില്‍ പണിയാനുള്ള ഫണ്ട്‌ റെയിംഗിലുടെ ലഭിച്ച ഫണ്ടില്‍ നിന്നും നല്‍കുവാന്‍ ഇടവകക്കാരെ പ്രത്സാഹിപ്പിക്കുകയും അസോസിയേഷനും പള്ളിയും രണ്ടല്ല. ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന്‌ അദ്ദേഹം തന്റെ പ്രസംഗത്തില്‍ പരാമര്‍ശിക്കുയുണ്ടായി. ജോസച്ചന്റെ മാതൃകാപരമായ ജീവിതരീതി മറ്റു വൈദീകര്‍ക്കും മാതൃകയായിത്തീരട്ടെ.

    Comments

    alextess2006@hotmail.com October 23, 2014 10:08

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.