You are Here : Home / USA News

ടെക്സാസ് വോട്ടര്‍ ഐഡി നിര്‍ബന്ധമാക്കുന്നതിനെതിരെ കോടതി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, October 10, 2014 01:32 hrs UTC


ഓസ്റ്റിന്‍ . ടെക്സാസിലെ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും കാണിച്ചിരിക്കണമെന്ന് ടെക്സാസ് നിയമത്തിന് ഫെഡറല്‍ കോടതിയുടെ വിലക്ക്. ഒക്ടോബര്‍ 9 വ്യാഴാഴ്ചയായിരുന്നു കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

12 മില്യന്‍ വോട്ടര്‍മാരുള്ള ടെക്സാസില്‍ വോട്ടര്‍ ഐഡി നിര്‍ബന്ധമാക്കി കൊണ്ട് 2011 ലാണ് റിപ്പബ്ലിക്കന്‍ ഗവണ്‍മെന്റ് നിയമം പാസാക്കിയത്. 2012 ല്‍ വി. ആര്‍. എ. സെക്ഷന്‍ 5 തടഞ്ഞുകൊണ്ട് ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു. മണിക്കൂറുകളില്‍ ഫെഡറല്‍ ജഡ്ജിയുടെ ഉത്തരവ് സുപ്രീം കോടതി അസാധുവാക്കി. ഇതിനെ തുടര്‍ന്ന് വോട്ടര്‍ ഐഡി നിര്‍ബന്ധമാക്കുന്ന നിയമം വീണ്ടും ടെക്സാസില്‍ പ്രാബല്യത്തിലായി.

ഫെഡറല്‍ ജഡ്ജിയുടെ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ടെക്സാസ് അറ്റോര്‍ണി  ജനറല്‍ ഗ്രോഗ് ഏബട്ടിന്‍െറ വക്താവ് പറഞ്ഞു.

ടെക്സാസ് വോട്ടര്‍ ഐഡി നിയമം നടപ്പിലാക്കുന്നത്. ഫെഡല്‍  ജഡ്ജി തടഞ്ഞുവെങ്കിലും സുപ്രീം കോടതി അനുകൂലമായി വിധിക്കുമെന്നാണ് കണക്കാക്കുന്നത്.

വോട്ടര്‍ ഐഡി നിര്‍ബന്ധമാക്കുന്നത് ന്യൂനപക്ഷ വോട്ടര്‍മാരുടെ എണ്ണത്തില്‍ കുറവു വരുത്തുമെന്ന് ഡെമോക്രാറ്റുകള്‍ വാദിക്കുന്നു. ടെക്സാസ് വോട്ടര്‍ ഐഡി നിയമനുസരിച്ച് മറ്റു സംസ്ഥാനങ്ങളിലെ ഡ്രൈവിങ് ലൈസന്‍സോ കോളജ് ഐഡന്റിഫിക്കേഷനോ അംഗീകരിക്കുകയില്ല.

ഫെഡറല്‍  കോടതിയുടെ വിധി പരക്കേ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മുന്‍ തൂക്കമുളള ടെക്സാസില്‍ ഉടനെ തന്നെ ഈ നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിനുളള ശക്തമായ നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.