You are Here : Home / USA News

സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ (എസ്‌.എം.സി.സി) നോര്‍ത്ത്‌ അമേരിക്കയ്‌ക്ക്‌ പുതിയ നേതൃത്വം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 16, 2013 10:49 hrs UTC

ഡിട്രോയിറ്റ്‌: ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ദേശീയ കണ്‍വന്‍ഷന്‍ ജൂണ്‍ 28,29,30 തീയതികളിലായി ഡിട്രോയിറ്റിലെ ഹില്‍ട്ടണ്‍ ഡബിള്‍ട്രീ ഹോട്ടലില്‍ വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. സഭയുടെ നന്മയും വളര്‍ച്ചയും ലക്ഷ്യമാക്കിയുള്ള ചര്‍ച്ചകളും സെമിനാറുകളും, കുട്ടികള്‍ക്കായുള്ള കലാ-സാഹിത്യ മത്സരങ്ങള്‍, നാടകം, ബൈബിള്‍ ജെപ്പടി മത്സരങ്ങള്‍, യുവജനങ്ങള്‍ക്കായുള്ള യംങ്‌ പ്രൊഫഷണല്‍ മീറ്റ്‌ എന്നിവ കണ്‍വന്‍ഷന്റെ പ്രത്യേകതകളായിരുന്നു. ജൂണ്‍ 30-ന്‌ നടന്ന ജനറല്‍ബോഡി യോഗത്തില്‍ 2014- 15 വര്‍ഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഡയറക്‌ടര്‍ ഫാ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പിലിന്റെ സാന്നിധ്യത്തില്‍ നടന്ന തെരഞ്ഞെടുപ്പ്‌ പ്രക്രിയയ്‌ക്ക്‌ ഇലക്ഷന്‍ കമ്മീഷണര്‍മാരായ ഡോ. ജയിംസ്‌ കുറിച്ചിയും, മാത്യു തോയലിലും നേതൃത്വം കൊടുത്തു. ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പുതിയ നേതൃത്വത്തെ പ്രഖ്യാപിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ എല്ലാവിധ പിന്തുണയും അറിയിക്കുകയും ചെയ്‌തു.

 

 

പുതിയ ഭാരവാഹികളായി സിറിയക്‌ കുര്യന്‍ (പ്രസിഡന്റ്‌), ജോര്‍ജ്‌കുട്ടി പുല്ലാപ്പള്ളി (അഡ്‌മിനിസ്‌ട്രേറ്റീവ്‌ വൈസ്‌ പ്രസിഡന്റ്‌), ബോസ്‌ കുര്യന്‍ (വൈസ്‌ പ്രസിഡന്റ്‌), അരുണ്‍ ദാസ്‌ (ജനറല്‍ സെക്രട്ടറി), ജോസ്‌ ഞാറക്കുന്നേല്‍ (ജോയിന്റ്‌ സെക്രട്ടറി), സിജില്‍ പാലയ്‌ക്കലോടി (ട്രഷറര്‍), മാത്യു കൊച്ചുപുരയ്‌ക്കല്‍ (ജോയിന്റ്‌ ട്രഷറര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ടേഴ്‌സ്‌ ചെയര്‍മാനായി മാത്യു തോയലിലും, വൈസ്‌ ചെയര്‍പേഴ്‌സണായി ലൈസി അലക്‌സും തെരഞ്ഞെടുക്കപ്പെട്ടു. ബോര്‍ഡ്‌ അംഗങ്ങളായി ചാക്കോ കല്ലുകുഴി, ഏലിക്കുട്ടി ഫ്രാന്‍സീസ്‌, സോളി ഏബ്രഹാം, വിന്‍സണ്‍ പാലത്തിങ്കല്‍, ജോസ്‌ കാഞ്ഞമല, കുര്യാക്കോസ്‌ ചാക്കോ എന്നിവരും വിവിധ കമ്മിറ്റികളുടെ ചെയര്‍പേഴ്‌സണ്‍മാരായി ബാബു ചാക്കോ (ചാരിറ്റി), ബനീജ ആന്റണി (സോഷ്യല്‍ ആന്‍ഡ്‌ കള്‍ച്ചറല്‍), ജയിംസ്‌ കുരീക്കാട്ടില്‍ (പബ്ലിക്‌ റിലേഷന്‍), മാത്യു പൂവന്‍ (എഡ്യൂക്കേഷന്‍ ആന്‍ഡ്‌ റിസേര്‍ച്ച്‌), സജി സക്കറിയ (യൂത്ത്‌), എല്‍സി വിതയത്തില്‍ (ഫാമിലി അഫയേഴ്‌സ്‌) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ജയിംസ്‌ കുരീക്കാട്ടില്‍ ഒരു പത്രപ്രസ്‌താവനയിലൂടെ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.