പുനരൈക്യ വാര്‍ഷികം ഫിലാഡല്ഫിയായില് ആഘോഷിച്ചു
Text Size
Jose Maleckal
jmaleckal@aol.com
Story Dated: Wednesday, September 24, 2014 11:54 hrs UTC
ഫിലാഡല്‍ഫിയ: സെന്റ് ജൂഡ് മലങ്കര കത്തോലിക്ക ഇടവക സമൂഹം പുനരൈക്യ പ്രസ്ഥാനത്തിന്റെ 84-ാം വാര്‍ഷികം ആഘോഷിച്ചു.
സെപ്റ്റംബര്‍ 21 ന് നടത്തപ്പെട്ട വി. കുര്‍ബാനയില്‍ ഇടവക വികാരി ഫാ. സജി മുക്കൂട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. മലങ്കര കത്തോലിക്ക സഭയില്‍ ശുശ്രൂഷ ചെയ്തശേഷം ദൈവ സന്നിധിയിലേക്കു പോയ വന്ദ്യ. പിതാക്കന്മാരേയും വൈദീകരേയും അനുസ്മരിക്കുകയും അവര്‍ക്കു വേണ്ടിയുളള പ്രാര്‍ഥനകളും നടത്തപ്പെട്ടു.
എംസിഎയുടെ ആഭിമുഖ്യത്തില്‍ പുനരൈക്യ വാര്‍ഷിക സമ്മേളനം നടത്തപ്പെട്ടു. സെന്റ് ജൂഡ് ക്വയറിന്റെ പ്രാര്‍ഥനാ ഗാനത്തോടുകൂടി ആരംഭിച്ച സമ്മേളനത്തില്‍ എംസിഎ പ്രസിഡന്റ് ഫിലിപ്പ് (ബിജു) ജോണ്‍ ആമുഖ പ്രസംഗം നടത്തി. മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ആഴമായ ദൈവ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രാര്‍ഥനയുടേയും കര്‍മ്മഫലമായിരുന്നു മലങ്കര പുനരൈക്യമെന്ന് അദ്ദേഹം തന്റെ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു.
ഇടവക വികാരി ഫാ. സജി മുക്കോട്ട് മുഖ്യ പ്രഭാഷണം നടത്തി. ക്രൈസ്തവ വിശ്വാസത്തിന്റെ ആഴമേറിയ പരിശീലന കളരികളായി നമ്മുടെ കുടുംബങ്ങള്‍ മാറണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മലങ്കര സഭയെ നയിച്ച വന്ദ്യ പിതാക്കന്മാരേയും ശ്രേഷ്ഠരായ വൈദികരേയും സന്യസ്തരേയും അത്മായരേയും നന്ദിയോടെ സ്മരിക്കുകയും അവരുടെ പാവന സ്മരണകള്‍ക്ക് മുമ്പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതായും സജി മുക്കാട്ട് പറഞ്ഞു.
സണ്‍ഡേ സ്കൂളിനേയും യുവ ജനങ്ങളേയും പ്രതിനിധികരിച്ച് ടെസി ഫിലിപ്പ്, ഇടവക കൂട്ടായ്മയെ പ്രതിനിധികരിച്ച് സോഫിയ സൈമണ്‍ എന്നിവര്‍ പുനരൈക്യ പ്രസ്ഥാനത്തെ ആസ്പദമാക്കി സംസാരിച്ചു.
എംസിഎ ട്രഷറര്‍ സണ്ണി ബേബി നന്ദി പ്രകാശിപ്പിച്ചു. പുനരൈക്യ വാര്‍ഷികാഘോഷത്തില്‍ ധാരാളം വിശ്വാസികള്‍ പങ്കെടുത്തു.
Comments