You are Here : Home / USA News

കാര്‍ട്ടറൈറ്റ് സെന്റ് ജോര്‍ജ് പള്ളിയുടെ ആഭിമുഖ്യത്തില്‍ പിക്‌നിക്ക് നടത്തപ്പെട്ടു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, July 15, 2013 03:14 hrs UTC

ന്യൂജേഴ്‌സി: കാര്‍ട്ടറൈറ്റ് സെന്റ് ജോര്‍ജ് പള്ളിയുടെ വാര്‍ഷിക പിക്‌നിക്ക് പൂര്‍വ്വാധികം ഭംഗിയായി നടത്തപ്പെട്ടു. ന്യൂജേഴ്‌സി ജയിംസ് ബര്‍ഗിലുള്ള 600 ഏക്കറോളം വരുന്ന തോംപ്‌സണ്‍ പാര്‍ക്കില്‍ വെച്ചായിരുന്നു ഇത്തവണ പിക്‌നിക്ക് നടത്തിയത്. രാവിലെ 9 മണിക്ക് വികാരി റവ ഫാ. വിജു ഏബ്രഹാമിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പിക്‌നിക്ക് വൈകിട്ട് 6 മണിയോടെ സമാപിച്ചു. വിവിധ കായിക കലാമത്സരങ്ങള്‍ അരങ്ങേറി. ബാസ്കറ്റ് ബോള്‍, വോളിബോള്‍, കബഡി, ചീട്ടുകളി, വടംവലി എന്നീ പരിപാടികള്‍ക്ക് പീറ്റര്‍ ജോര്‍ജ്, റോയി ചിറയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കിയപ്പോള്‍ ബോബന്‍ ജോണും, സ്കറിയ മാത്യുവും ബാര്‍ബി ക്യൂവിന് നേതൃത്വം നല്‍കി. പീറ്റര്‍ ജോര്‍ജ് ആയിരുന്നു പിക്‌നിക്ക് കോര്‍ഡിനേറ്റര്‍. സെക്രട്ടറി റെജി മറ്റപ്പള്ളില്‍, ട്രസ്റ്റി റോയി ചിറയ്ക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ന്യൂജേഴ്‌സിയില്‍ നിന്നും ലാലു കുര്യാക്കോസ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.