You are Here : Home / USA News

ഇന്ത്യന്‍ വംശജന്‍ റിച്ചാര്‍ഡ് രാഹുല്‍ വര്‍മയെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, September 19, 2014 12:19 hrs UTC


വാഷിംഗ്ടണ്‍ ഡിസി . ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കുന്നതിന് 10 ദിവസം ബാക്കി നില്‍ക്കെ ഇന്ത്യന്‍ വംശജന്‍ റിച്ചാര്‍ഡ് രാഹുല്‍ വര്‍മയെ ഇന്ത്യന്‍ അംബാസഡറായി പ്രസിഡന്റ് ബറാക്ക് ഒബാമ നിര്‍ദേശിച്ചു. സെപ്റ്റംബര്‍ 18 വ്യാഴാഴ്ചയാണ് വൈറ്റ്  ഹൌസ് പ്രഖ്യാപനം പുറത്തു വന്നത്.

ഇന്ത്യന്‍ അംബാസഡര്‍ ആയിരിക്കെ രാജിവെച്ച നാന്‍സി പവ്വലിന് പകരമാണ് രാഹുലിന്റെ നിയമനം. ഇന്ത്യന്‍ ഡിപ്ലോമാറ്റ് 63  വയസിലുണ്ടായ സംഭവ വികാസത്തെ തുടര്‍ന്നാണ് നാന്‍സി അബാംസഡര്‍ പദവിയില്‍ നിന്നും ഈ വര്‍ഷാരംഭത്തില്‍ ഒഴിവായത്.

ഒബാമയുമായി അടുത്ത ബന്ധമുളള വ്യക്തിയാണ് രാഹുല്‍ എന്ന രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാണിക്കുന്നത്.

അമേരിക്കന്‍ അംബാസഡറായി നിയമിതനാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് രാഹുല്‍ വര്‍മ.

ജോര്‍ജ് ടൌണ്‍ യൂണിവേഴ്സിറ്റി ലൊസെന്ററില്‍ നിന്നും എല്‍എല്‍എം ബിരുദം നേടിയ വര്‍മ 1994  മുതല്‍ 98 വരെ യുഎസ് എയര്‍ഫോഴ്സ് കമാന്‍ഡറായി ജോലി ചെയ്തിരുന്നു. ഹിലാരി ക്ലിന്റനുമായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ലജിസ്ലേറ്റീവ് അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറിയായി 2009 - 2011 കാലയളവില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വൈറ്റ് ഹൌസിന്റെ പ്രഖ്യാപനം വന്നെങ്കിലും രാഹുലിന്റെ നിയമനത്തിന് അംഗീകാരം ലഭിക്കണമെങ്കില്‍ നവംബര്‍ 4 ന് നടക്കുന്ന ഇലക്ഷന്‍ വരെ കാത്തിരിക്കേണ്ടി വരും.

ഇന്ത്യയും അമേരിക്കയും തമ്മിലുളള ബന്ധം ശക്തിപ്പെടുത്തുന്നതിനു മുന്നോടിയായിട്ടാണ് രാഹുല്‍ വര്‍മ്മയുടെ നിയമനം.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.