You are Here : Home / USA News

ഡാളസിലെ പ്രശസ്‌ത ഡാന്‍സ്‌ സ്‌കൂളുകളുടെ നൃത്ത പ്രകടനങ്ങള്‍ ഡാലസ്‌ സൗഹൃദവേദിയുടെ ഓണാഘോഷ വേളയില്‍ അരങ്ങേറുന്നു

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Sunday, September 14, 2014 07:59 hrs UTC

 
ഡാലസ്‌: ഡാളസിലെ പ്രശസ്‌ത ഡാന്‌സ്‌ള സ്‌കൂളുകളുടെ നൃത്ത പ്രകടനങ്ങള്‍ ഡാലസ്‌ സൗഹൃദവേദിയുടെ ഓണാഘോഷ വേളയില്‍ അരങ്ങേറുന്നു. പ്രവസി മലയാളി മനസ്സുകളില്‍ പുത്തന്‍ ആശയവും പ്രതീക്ഷകളും വാരി വിതറി ജാതി മത ഭേദമെന്യേ ഡാളസിലെ മലയാളികളെ സെപ്‌റ്റംബര്‍ 20 ശനിയാഴ്‌ച ഇഗ്‌നെഷിയസ്‌ ഓര്‌ത്തോതഡോക്‌സ്‌ ഓടിറ്റൊറിയത്തില്‍ നടത്തപ്പെടുന്ന ഓണാഘോഷ വേളയിലേക്ക്‌ സ്വാഗതം ചെയ്യുന്നു.
 
പ്രശസ്‌ത നോവലിസ്റ്റ്‌ ശ്രീമതി.കൊല്ലം തെല്‌മ! ആഘോഷ പരിപാടികള്‍ ഉത്‌ഘാടനം ചെയ്യും.
 
കണ്ണുകള്‌ക്ക്‌ പുതുമയും മനസ്സുകള്‍ക്ക്‌ കുളിര്‍മയും പകരുന്ന നൃത്ത സംഗീത മേളയിലൂടെ ഡാലസ്‌ സൗഹൃദവേദിയുടെ ഈ വര്‍ഷത്തെ ഓണാഘോഷം പൊടിപൊടിക്കും. താലപൊലിയേന്തിയ ബാലിക ബാലന്മാരുടെയും ചെണ്ട മേളങ്ങളുടെയും അകമ്പടിയോടു എത്തുന്ന മഹാബലിയെ സദസ്സ്‌ ഹാര്‌ഷാരവത്തോടുകൂടി സ്വീകരിക്കും. മഹാബലിയുടെ സന്ദേശം സദസ്സിനു വിളംമ്പുന്നതോട്‌ കൂടി കലാപരിപാടികള്‍ക്‌ തുടക്കം ഇടും. 
 
പ്രവാസി മലയാളികളുടെ സ്‌നേഹാദരവുകള്‍ പിടിച്ചു പറ്റിയ പ്രിയപ്പെട്ട എഴുത്തുകാരിയും, കലാ സ്‌നേഹിയുമായ മീനു എലിസബത്തും ഗ്രൂപ്പും അവതരിപ്പിക്കുന്ന തിരുവാതിര സ്‌റ്റെജിനു മാറ്റു വര്‍ദ്ധിപ്പിക്കും. 
 
ഷൈനി ഫിലിപ്പ്‌ നയിക്കുന്ന റിഥം സ്‌കൂള്‍ ഓഫ്‌ ഡാലസിലെ ബാലിക ബാലന്മാരും, ഹന്നാ ജോണ്‍ നയിക്കുന്ന ഗാര്‍ലണ്ട്‌ ഇന്‍ഫ്യുഷഡ്‌ പെര്‍ഫോമന്‍സ്‌ ആര്‍ട്‌സിലെ പെണ്‌കുട്ടികളും അവതരിപ്പിക്കുന്ന ഏറ്റവും പുതുമയേറിയ നൃത്തങ്ങളിലൂടെ നടന പാടവം വെളിപ്പെടുത്തും.
 
നൃത്തത്തിലും, സംഗീതത്തിലും പ്രശസ്‌തി നേടികൊണ്ടിരിക്കുന്ന ബാല കലാതിലകങ്ങളായ നട്ടാഷ കൊക്കോടിലിന്റെയും, നിഷാ കോശിയുടെയും നൃത്തങ്ങള്‍ കാണികള്‌ക്ക്‌ട പുതുമയുടെ അനുഭവങ്ങളായിരിക്കും.
 
സെപ്‌റ്റംബര്‍ 20 ശനിയാഴ്‌ച രാവിലെ 930 ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ 2:00 നു സമാപിക്കും. ഈ വര്‌ഷറത്തെ ഓണാഘോഷ പരിപാടിയുടെ ഗ്രാന്‌ഡ്ര സ്‌പോണ്‌സലര്‍ ശ്രീ.ഹരിപിള്ള സി.പി.എ ആണ്‌. 
ആഘോഷ പരിപാടികള്‌ക്ക്‌ഷ ശേഷം വിഭവ സമൃദ്ധമായ ഓണ സദ്യ അന്നേ ദിവസം ഒരുക്കിയിട്ടുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.