You are Here : Home / USA News

ഡാളസില്‍ സായന്തനം നാടകം ഒക്ടോബര്‍ 11ന്‌

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, September 10, 2014 09:34 hrs UTC

 
 
ഡാളസ്‌: ത്രിവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫ്രാന്‍സിസ്‌ ടി. മാവേലിക്കര രചിച്ച ജീവിത സ്‌പര്‍ശിയായ കുടുംബ നാടകം സായന്തനം ഡാളസ്‌ ഫോര്‍ട്‌ വര്‍ത്തിലെ കലാകാരന്മാര്‍ അരങ്ങത്ത്‌ അവതരിപ്പിക്കുന്നു.
 
ചാര്‍ലി അങ്ങാടിശേരിയുടെ സംവിധാന മികവില്‍ ഒരു കൂട്ടം കലാകാരന്മാര്‍ ഒരുക്കുന്ന ഈ കലാസദ്യ ഒക്ടോബര്‍ 11ന്‌ വൈകുന്നേരം ഗാര്‍ലന്‍ഡ്‌ സെന്റ്‌ തോമസ്‌പള്ളി ഓഡിറ്റോറിയത്തില്‍ നടക്കും.
 
നാടകത്തിലൂടെ ആധുനിക കുടുംബ ബന്ധങ്ങളുടെ ശിഥിലതയും മാതാപിതാക്കളുടെ അനാഥത്വവും ആനുകാലിക ഭാഷയില്‍ നാടകകൃത്ത്‌ ഏറ്റവും ഭംഗിയായിതന്നെ ആവിഷ്‌കരിച്ചിരിക്കുന്നു. വിവിധ നാടകങ്ങളില്‍ അഭിനയിച്ച്‌ മികവു തെളിയിച്ച ഡാളസിലെ കലാകാരന്മാരാണ്‌ നാടകത്തെ രംഗത്തെത്തിക്കുന്നത്‌. മുഖ്യകഥാപാത്രങ്ങളായി കോന്നിയൂര്‍ ജെയിംസും മീന നിബുവും എത്തുമ്പോള്‍ അവരോടൊപ്പം രംഗത്തെത്തുന്നത്‌ സെബാസ്‌റ്യന്‍ മാണി ലിസമ്മ സേവ്യര്‍, ഷാജി വേങ്ങാട്ട്‌, ജിജി ആറാംചേരില്‍, ബെന്നി മറ്റക്കര, ചാര്‍ലി അങ്ങാടിശേരില്‍, വില്യംസ്‌ എന്നിവരാണ്‌. വിന്‍സെന്റാണ്‌ നാടകത്തിന്റെ പശ്ചാത്തലം ഒരുക്കുന്നത്‌. യൂജിന്‍ ടീം ആണ്‌ ശബ്ദവും അനിയന്‍ കുഞ്ഞ്‌ പ്രകാശവും നിയന്ത്രിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.