You are Here : Home / USA News

ഉഴവൂര്‍ പിക്‌നിക്ക്‌ സെപ്‌റ്റംബര്‍ 20-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 05, 2014 11:19 hrs UTC

ഷിക്കാഗോ: ഷിക്കാഗോയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ഉഴവൂര്‍ പൗരാവലിയുടെ ആഭിമുഖ്യത്തില്‍ പതിവുപോലെ നടത്തിവരാറുള്ള ഉഴവൂര്‍ പിക്‌നിക്ക്‌ സെപ്‌റ്റംബര്‍ 20-ന്‌ ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ നോര്‍ത്ത്‌ ബ്രൂക്കിലുള്ള അലിസണ്‍ വുഡ്‌ പാര്‍ക്കില്‍ വെച്ച്‌ (Alison Wood, 2856 W. Milwaukee Ave, North Brook, IL ) നടത്തുവാന്‍ തീരുമാനിച്ചു.

ഗൃഹാതുര സ്‌മരണകള്‍ നിറഞ്ഞ നില്‍ക്കുന്ന മനസുകളില്‍ ജന്മനാടിന്റെ പൂര്‍വ്വകാല ഓര്‍മ്മകളും, പുതിയകാല ജീവിതാനുഭവങ്ങളും പങ്കുവെയ്‌ക്കുന്നതിനായിട്ടുള്ള ഒരു സുവര്‍ണ്ണാവസരമാക്കി മാറ്റുവാന്‍ ജന്മനാടിന്റേയും, അതിന്റെ പരിസര പ്രദേശങ്ങളില്‍ നിന്നുമുള്ള എല്ലാ ഉഴവൂര്‍ നിവാസികളേയും അഭ്യുദയകാംക്ഷികളേയും ഉഴവൂര്‍ പിക്‌നിക്കിലേക്ക്‌ സംഘാടകര്‍ സ്വാഗതം ചെയ്‌തു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബെന്നി കാഞ്ഞിരപ്പാറ (773 980 0497), മനോജ്‌ അമ്മായിക്കുന്നേല്‍ (847 877 8618), സൈമണ്‍ ചക്കാലപ്പടവില്‍ (847 322 0641), ഫ്രാന്‍സീസ്‌ കിഴക്കേക്കുറ്റ്‌ (847 736 0438), റ്റോമി അംബേനാട്ട്‌ (630 992 1500).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.