You are Here : Home / USA News

സെന്റ്‌ മേരീസ്‌ മതബോധന സ്‌കൂളില്‍ വിദ്യാരംഭം കുറിച്ചു

Text Size  

Story Dated: Wednesday, August 27, 2014 11:19 hrs UTC

ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ മതബോധന സ്‌കൂളിലെ വിശ്വാസ പരിശീലന ക്ലാസുകള്‍ക്ക്‌ പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ തുടക്കം കുറിച്ചു. ക്‌നാനായ റീജിയനിലെ ഏറ്റവും വലിയ മതബോധന സ്‌കൂളുകളില്‍ ഒന്നായ സെന്റ്‌ മേരീസ്‌ സ്‌കൂളില്‍ അഞ്ഞൂറോളം കുട്ടികളും എണ്‍പത്‌ അധ്യാപകരും ആണുള്ളത്‌. വിദ്യാരംഭത്തിന്റെ ഭാഗമായുള്ള പ്രാരംഭ പ്രാര്‍ത്ഥനകള്‍ക്ക്‌ അസിസ്റ്റന്റ്‌ വികാരി ഫാ. സിജു മുടക്കോടില്‍ നേതൃത്വം നല്‍കി. മതബോധന സ്‌കൂളിലും ദേവാലയത്തിലും കുട്ടികള്‍ പാലിക്കേണ്ട നിയമങ്ങളെപ്പറ്റിയും അച്ചടക്കത്തിന്റെ ആവശ്യകതയെപ്പറ്റിയും ക്‌നാനായ റീജിയണ്‍ മതബോധന കമ്മീഷന്‍ ചെയര്‍മാന്‍ ജോണി തെക്കേപ്പറമ്പില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ക്ലാസ്‌ എടുത്തു. തുടര്‍ന്ന്‌ സ്‌കൂളുകളിലും വീടുകളിലും കുട്ടികള്‍ക്ക്‌ ലഭിക്കേണ്ട എല്ലാവിധ സുരക്ഷിതത്വ സംവിധാനങ്ങളെപ്പറ്റിയും ബെന്നി കാഞ്ഞിരപ്പാറ വിശദമായി പ്രതിപാദിച്ചു.

 

തുടര്‍ന്ന്‌ കുട്ടികളേയും അധ്യാപകരേയും പുതിയ അദ്ധ്യയന വര്‍ഷത്തേക്ക്‌ സ്വാഗതം ചെയ്‌ത്‌ ഇടവക വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്‌ പ്രസംഗിച്ചു. പുതുതായി നിരവധി അധ്യാപകര്‍ വിശ്വാസ പരിശീലന രംഗത്തേക്ക്‌ കടന്നുവന്നതില്‍ ഫാ. ഏബ്രഹാം സന്തുഷ്‌ടി പ്രകടിപ്പിച്ചു. തുടര്‍ന്ന്‌ വികാരിമാര്‍ ഇരുവരും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിച്ച്‌ ആശീര്‍വാദം നല്‍കി. മതബോധന സ്‌കൂള്‍ ഡയറക്‌ടര്‍ സജി പുതൃക്കയില്‍ ഏവര്‍ക്കും സ്വാഗതവും, അസിസ്റ്റന്റ്‌ ഡയറക്‌ടര്‍ മനീഷ്‌ കൈമൂലയില്‍ നന്ദിയും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.