You are Here : Home / USA News

മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് തുയിലുണര്‍ന്നു

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, July 10, 2013 11:28 hrs UTC

എലന്‍വില്‍ (ന്യൂയോര്‍ക്ക്): മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് തുയിലുണര്‍ന്നു; വിശ്വാസികള്‍ എത്തിത്തുടങ്ങി. മുഖ്യ പ്രാസംഗികരായ റവ.ഡോ. ബേബി വര്‍ഗീസ്, ഫാ. റോബര്‍ട്ട് മക്‌ളീന്‍, ആദ്യദിവസം ഡിവോഷണല്‍ ഗാനമേളയ്ക്ക് നേതൃത്വം നല്‍കുന്ന കെ.ജി. മാര്‍ക്കോസ് എന്നിവര്‍ ഓണേഴ്‌സ് ഹേവന്‍ കോണ്‍ഫറന്‍സ് സെന്ററില്‍ എത്തിക്കഴിഞ്ഞു. കെ.ജി. മാര്‍ക്കോസ് ഭാര്യാസമേതനായാണ് എത്തിയിരിക്കുന്നത്. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാര്‍ നിക്കളാവോസ്, കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ഫാ. സുജിത് തോമസ്, ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജ് എന്നിവരോടൊപ്പം മറ്റ് കമ്മിറ്റി അംഗങ്ങളും രജിസ്‌ട്രേഷന്‍ ദ്രുതഗതിയിലാക്കാനുള്ള അശ്രാന്തപരിശ്രമത്തിലാണ്. 4 മണിക്ക് മുമ്പുതന്നെ എല്ലാവരും എലന്‍വില്‍ കോണ്‍ഫറന്‍സ് സെന്ററില്‍ എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.