ഷിക്കാഗോ: ഇന്ത്യയുടെ അറുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനം അതിഗംഭീരമായി ഷിക്കാഗോയില്‍ ആഘോഷിച്ചു. ഇല്ലിനോയിസ് ഗവര്‍ണര്‍ ഹോണറബിള്‍ പാറ്റ് ക്യൂന്‍ ആയിരുന്നു മുഖ്യാതിഥി. കൂടാതെ ലഫ്റ്റനന്റ് ഗവര്‍ണര്‍ ഷീലാ സൈമണ്‍, കുക്ക് കൗണ്ടി ക്ലാര്‍ക്ക് ഡൊറോത്തി ബ്രൗണ്‍, എഫ്.ഐ.എ പ്രസിഡന്റ് കെര്‍ത്തി റവൂറി എന്നിവര്‍ നേതൃത്വം നല്കി. ഫോമയെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി ഗ്ലാഡ്സണ്‍ വര്‍ഗീസ്, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ബെന്നി വാച്ചാച്ചിറ, റീജിയണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, മിഡ് വെസ്റ്റേണ്‍ റീജിയണ്‍ ട്രഷറര്‍ ഡൊമിനിക് തെക്കേത്തലയ്ക്കല്‍, ജോയിന്റ് സെക്രട്ടറി ജോണ്സണ് കണ്ണൂക്കാടന്‍, ജോയിന്റ് ട്രഷറര്‍ ജോര്‍ജ് മാത്യു എന്നിവര്‍ നേതൃത്വം നല്കി. ഏകദേശം നാലായിരത്തിലധികം ഇന്ത്യക്കാര്‍ കാഴ്ചക്കാരായി എത്തിയിരുന്നു. മലയാളികളുടെ തന്നെ നാല് ഫ്ളോട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനോടൊപ്പം കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെ ക്ഷണപ്രകാരം കോണ്‍സുലേറ്റില്‍ നടന്ന ഡിന്നറിലും ഫോമാ നേതാക്കള്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഗ്ലാഡ്സണ്‍ വര്‍ഗീസ്, റീജിയണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോണ്സണ് കണ്ണൂക്കാടന്‍ എന്നിവര്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ മുഖ്യ കോര്‍ഡിനേറ്ററായ ഡോ. ഭാരത് ബരായി ഫോമാ നേതാക്കളെ വാഷിംഗ്ടണ്‍ ഡി.സിയിലേക്ക് പ്രത്യേകം ക്ഷണിക്കുകയുണ്ടായി.
Comments