You are Here : Home / USA News

ഇന്ത്യന്‍ സ്വാതന്ത്ര്യദിന പരേഡില്‍ ഫോക്കാന പങ്കെടുക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 13, 2014 09:36 hrs UTC

  

ന്യൂയോര്‍ക്ക്‌: ഇന്ത്യയുടെ അറുപത്തി എട്ടാമത്‌ സ്വാതന്ത്ര്യ ദിന പരേഡില്‍ അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടന ആയ ഫൊക്കാന നൂറില്‌പരം പ്രതിനിധികളുമായി പങ്കെടുക്കുവാന്‍ തീരുമാനിച്ചതായി പ്രസിഡന്റ്‌ ജോണ്‍ പി ജോണ്‍, ജനറല്‍ സെക്രട്ടറി വിനോദ്‌ കെ ആര്‍ കെ, ട്രഷറര്‍ജോയ്‌ ഇട്ടന്‍എന്നിവര്‍ അറിയിച്ചു.

അംഗ സംഘടനകളെ പ്രതിനിധീകരിച്ചും ഡെലിഗേറ്റുകളെ അയക്കുമെന്ന്‌ ട്രസ്‌ടീ ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപള്ളില്‍, എക്‌സിക്യൂട്ടീവ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌ എന്നിവര്‍ അറിയിച്ചു.

ഫോക്കാന വിമന്‍സ്‌ ഫോറത്തിന്റെനേതൃത്വത്തില്‍ കേരളീയ വേഷം അണിഞ്ഞ മലയാളി മങ്കമാര്‍ താലപൊലിയും ത്രിവര്‍ണ പതാകയുമായി ഘോഷയാത്രക്ക്‌ മികവു കൂട്ടുമെന്ന്‌ വിമന്‍സ്‌ ഫോറം ചെയര്‍ ലീല മാരേട്ട്‌ പറഞ്ഞു.

ഫോക്കാനന്യൂ യോര്‍ക്ക്‌റീജിയന്റെനേതൃത്വത്തില്‍ ചെണ്ടമേളം, ഭാരതാംബയുടെ പ്രതിരൂപം എന്നിവലൈസി അലക്‌സിന്റെ നേത്രുത്വത്തില്‍ അണിഞ്ഞൊരുങ്ങുന്നു.ഫൊക്കാനയുടെ യുവജന വിഭാഗവും പങ്കെടുക്കും. കേരളത്തിന്റെ തനതായ കലാരൂപങ്ങളും ഘോഷയാത്രയെ അനുഗമിക്കും.
വെസ്റ്റ്‌ ചെസ്റ്റര്‍, റോക്ക്‌ ലാന്‍ഡ്‌, ലോങ്ങ്‌ അയലണ്ട്‌, ക്വീന്‍സ്‌, ബ്രോങ്ക്‌സ്‌, ന്യൂ ജെഴ്‌സി എന്നിവിടങ്ങളില്‍ നിന്നു യാത്രാ സൗകര്യം ഒരുക്കിയിട്ടുള്ളതായി വിനോദ്‌ കെ ആര്‍ കെ, പോള്‍ കറുകപള്ളില്‍, ഫിലിപ്പോസ്‌ ഫിലിപ്പ്‌, ന്യൂ യോര്‍ക്ക്‌ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോസ്‌ കാനാട്ടു എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു .

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ മലയാളി കുടുംബാംഗങ്ങളെയും ഒരിക്കല്‍ കൂടി സ്വാഗതം ചെയ്യുന്നതായും എല്ലാവരുടെയും സഹായ സഹകരണങ്ങളും അഭ്യര്‍ഥിക്കുന്നതായും അവര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.