ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രനായി ഉയര്‍ത്തപ്പെട്ട മാര്‍ ജോയി ആലപ്പാട്ടിന് എസ്.എം.സി.സി ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ അനുമോദന യോഗം നടത്തുന്നു.
2014 ഓഗസ്റ്റ് 10-ന് രാവിലെ 8 മണിക്കുള്ള പരിശുദ്ധ കുര്‍ബാനയ്ക്കുശേഷം കത്തീഡ്രല്‍ പാരീഷ് ഹാളില്‍ വെച്ചായിരിക്കും യോഗം നടത്തപ്പെടുന്നത്. പ്രസ്തുത യോഗത്തിലേക്ക് ഷിക്കാഗോയിലും പരിസര പ്രദേശത്തുമുള്ള എല്ലാ സീറോ മലബാര്‍ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് തോട്ടുകണ്ടത്തില്‍ (630 910 6440), ഡോ. സാല്‍ബി ചേന്നോത്ത് (847 800 3570), ജോണ്സണ് കണ്ണൂക്കാടന്‍ (847 477 0564).
Comments