You are Here : Home / USA News

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തിലുളള ഓണാഘോഷം

Text Size  

Story Dated: Thursday, August 07, 2014 12:01 hrs UTC

              
        
ഫിലഡല്‍ഫിയ : ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തിലുളള ഓണാഘോഷം പ്രൌഢ ഗംഭീരമായിട്ട് സെന്റ് തോമസ് സിറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് 31 ഞായറാഴ്ച വൈകുന്നേരം നാല് മണി മുതല്‍ ആരംഭിക്കുന്നതാണ്.

നാടന്‍ കലാരൂപങ്ങളും ആചാരങ്ങളും കോര്‍ത്തിണക്കിയ ഓണം പത്തോണം എന്ന ഓണാഘോഷത്തില്‍ നേതൃത്വ നിരയിലുളളവരെ ആനയിച്ചു കൊണ്ടുളള വര്‍ണ്ണ ശബളമായ ഘോഷയാത്ര, മഹാബലിയുടെ എഴുന്നളളത്ത്, ചെണ്ടമേളം, തിരുവാതിര, കൈകൊട്ടിക്കളി, പൊതു സമ്മേളനം, വ്യത്യസ്ത മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചവരെ ആദരിക്കല്‍ ചടങ്ങ്, വിഭവ സമൃദ്ധമായ ഓണസദ്യ തുടങ്ങിയ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നതായി സുരേഷ് നായര്‍ (ചെയര്‍മാന്‍) അറിയിക്കുകയുണ്ടായി.

ഓണാഘോഷ വേദികളെ കലാസ്വാദനത്തിന്റെ ഉത്സവ പറമ്പുകളാക്കി മാറ്റുവാന്‍ മലയാളത്തിലെ പ്രമുഖ സിനിമാ സീരിയല്‍ കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന നൃത്ത - സംഗീത - കോമഡി ഷോ സൂര്യ സായാഹ്നം ഉണ്ടായിരിക്കും.

അവതാരകനും, സീരിയല്‍ നടനുമായ രാജ് ബാബ്ബര്‍, ഷാജു, അംബികാ മോഹന്‍ തുടങ്ങിയ ഒരു വമ്പന്‍ താരനിര തന്നെ ഈ കലാപ്രകടനത്തില്‍ അണിനിരക്കുന്നതാണ്. സംഗീതാസ്വാദകര്‍ക്കായി അരുണ്‍ ഗോപനും സോണിയയും പഴയതും പുതിയതുമായ ഗാനങ്ങളാലപിക്കും. അരങ്ങു തകര്‍ത്ത് നൃത്തനൃത്യങ്ങളവതരിപ്പിക്കുവാനായി യുവതലമുറയിലെ ശ്രദ്ധേയരായ കലാകാരികളായ അമലയും ശ്രീലക്ഷ്മിയും. നൂതനാശയങ്ങളും പുതു പുത്തന്‍ തമാശകളും അടങ്ങിയ ഭണ്ഡാരപെട്ടിയില്‍ നിന്നുളള കോമഡികളവതരിപ്പിച്ച് വേദികളിലും ചാനലുകളിലും പ്രേക്ഷകരുടെ നിര്‍ത്താത്ത കരഘോഷങ്ങള്‍ക്കിടയിലൂടെ സെന്തില്‍, ദീപു പാറശാല, അജിത് കോഴിക്കോട് തുടങ്ങിയവരും ചേര്‍ന്ന് ഓണാഘോഷവേദിയെ ചിരിയുടെ പൂര പറമ്പുകളാക്കി മാറ്റുവാനായി പ്രേക്ഷകരുടെ മുമ്പില്‍ എത്തുന്നു.

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഓര്‍മ്മയുടെ മണിച്ചെപ്പില്‍ എക്കാലത്തും സൂക്ഷിക്കത്തക്കരീതിയില്‍ അണിയിച്ചൊരുക്കിയിരിക്കുന്നതും കാണികളുടെ അഭിരുചിക്കനുസരിച്ച് ചിട്ടപ്പെടുത്തിയിരിക്കുന്നതുമായ ഈ വര്‍ഷത്തെ ഏറ്റവും മികച്ച കലാമൂല്യമുളള കലാവിരുന്ന്, കണ്ണുകള്‍ക്കും, കാതുകള്‍ക്കും ഇമ്പവും, മിഴിവും നല്‍കാത്തരീതിയില്‍ വര്‍ണ്ണരാഗ വിപഞ്ചികള്‍ തീര്‍ത്തുകൊണ്ട് മറ്റൊരു ഓണാസമ്മാനം.

ഫിലിപ്പോസ് ചെറിയാന്‍, സാജന്‍ വര്‍ഗീസ്, അലക്സ് തോമസ്, ജോര്‍ജ് ഓലിക്കല്‍, ബെന്നി കൊട്ടാരത്തില്‍, ജോര്‍ജ് നടവയല്‍, തമ്പി ചാക്കോ, ജോബി ജോര്‍ജ്, വിന്‍സന്റ് ഇമ്മാനുവേല്‍, സുധ കര്‍ത്താ, ജോര്‍ജ് ജോസഫ്, രാജന്‍ ശമുവേല്‍, ഈപ്പന്‍ മാത്യു, ബോബി ജേക്കബ്, കുര്യന്‍ രാജന്‍, ജോസഫ് മാണി, തോമസ് പോള്‍, ജോസഫ് ഫിലിപ്പ്, സുനില്‍ ലാമണ്ണില്‍, ക്രിസ്റ്റി ജറാള്‍ഡ്, റോണീ വര്‍ഗീസ്, മനോജ് ലാമണ്ണില്‍, കുര്യന്‍ പോളച്ചിറക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുളള വിപുലമായ കമ്മറ്റി ഓണാഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.

ഈ ഓണാഘോഷം വമ്പിച്ച വിജയമാക്കിത്തീര്‍ക്കുവാന്‍ എല്ലാ മലയാളി സുഹൃത്തുക്കളെയും സാദരം ക്ഷണിച്ചു കൊളളുന്നു.  പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ് മിതമായ നിരക്കില്‍ പാസുകള്‍ ലഭിക്കാനായി.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
സുരേഷ് നായര്‍(ചെയര്‍മാന്‍) : 267 515 5375
ഫിലിപ്പോസ് ചെറിയാന്‍ (ജന. സെക്രട്ടറി) : 215 605 7310
സാജന്‍ വര്‍ഗീസ്(ട്രഷറര്‍) : 215 906 7118

 

www.tristatekeralafourm.org
Geemon George
94 Livery Dn
Chunchville PA 18966

REPORT : GEEMON GEORGE

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.