സ്റ്റാറ്റന്‍ഐലന്‍ഡ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപെരുന്നാളും അതോടനുബന്ധിച്ചുള്ള കണ്‍വന്‍ഷനും ഓഗസ്റ്റ് 14,15,16 എന്നീ തീയതികളില്‍ നടത്തപ്പെടുന്നു. റവ.ഫാ. സഖറിയാ നൈനാന് ആഗസ്റ്റ് 14, 15 എന്നീ തീയതികളില്‍ വൈകുന്നേരം എഴുമണിക്ക് നടക്കുന്ന സന്ധ്യാപ്രാര്‍ഥനയ്ക്കു ശേഷം ആത്മീയ പ്രഭാഷണം നടത്തും.
കോട്ടയം മീനടം സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളി വികാരിയായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം സഭയിലെ അറിയപ്പെടുന്ന പ്രസിദ്ധ സുവിശേഷ പ്രാസംഗികനാണ്. പെരുന്നാള്‍ ദിവസമായ ആഗസ്റ്റ് 16 ശനിയാഴ്ച രാവിലെ 8.30ന് പ്രഭാത നമസ്കാരവും അതേതുടര്ന്ന് റവ.ഫാ. സഖറിയാ നൈാനന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടത്തപ്പെടും. തുടര്‍ന്ന് നടത്തപ്പെടുന്ന റാസക്കു ശേഷം 12.30ന് നേര്‍ച്ച വിളമ്പോടുകൂടി പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും.
റവ.ഫാ. ടി.എ തോമസാണ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി (732-780-0145) പെരുന്നാളിന്റെ വിജയത്തിനായി ക്യാപ്റ്റന്‍ രാജു ഫിലിപ്പ് (917-854-3818), ജോര്‍ജ് വറുഗീസ് (732-658-0145) എന്നിവര്‍ കോര്ഡിനേറ്റേഴ്സായിട്ടുള്ള കമ്മറ്റി പ്രവര്ത്തിക്കുനനു. മൂന്നു ദിവസത്തേയും ഭക്തിസാന്ദ്രമായ ഈ പരിപാടികളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ ഭക്തജനങ്ങളെയും ആദരപൂര്‍വ്വം ക്ഷണിക്കുന്നു.
Comments