You are Here : Home / USA News

നിയുക്ത സഹായ മെത്രാന്‍ മോണ്‍സിഞ്ഞോര്‍ ജോയി ആലപ്പാട്ടിന് പ്രവാസി മലയാളി ഫെഡറേഷന്റെ ആശംസകള്‍

Text Size  

Story Dated: Tuesday, July 29, 2014 08:03 hrs UTC


    
ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ നിയുക്ത സഹായ മെത്രാനായി നിയമിതനായ കത്തീഡ്രല്‍ പള്ളി വികാരി മോണ്‍സിഞ്ഞോര്‍ ജോയി ആലപ്പാട്ട് അച്ചന് പ്രവാസി മലയാളി ഫെഡറേഷന്റെ അനുമോദനങ്ങളും പ്രാര്‍ഥനകളും അറിയിക്കുന്നതായി പി.എം.എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട് അറിയിച്ചു.
 
താഴ്മയും, എളിമയും, നീതിബോധവും ജീവിതമൂല്യമാക്കി ഇതുവരെ സഭയ്ക്കായും പ്രവാസി മലയാളി സമൂഹത്തിനായും അദ്ദേഹം ചെയ്ത നല്ലകാര്യങ്ങള്‍ വിസ്മരിക്കത്തക്കതല്ലെന്നും, അര്‍ഹിക്കുന്ന സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചതെന്നും ഡോ. കാനാട്ട് പറഞ്ഞു. അദ്ദേഹത്തിന്റെ സ്ഥാനാരോഹണത്തില്‍ തീച്ചയായും പ്രാവിസി മലയാളി ഫെഡറേഷന്റെ പ്രതിനിധികള്‍ പങ്കെടുക്കുന്നതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    
   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.