You are Here : Home / USA News

സെന്റ്‌ പോള്‍സ്‌ മാര്‍ത്തോമാ 26 മത്‌ ഇടവക ദിനം ആഘോഷിച്ചു

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Monday, July 28, 2014 06:38 hrs UTC



ഡാലസ്‌: സെന്റ്‌ പോള്‍സ്‌ മാര്‍ത്തോമാ ഇടവകയുടെ 26 മത്‌ പിറന്നാള്‍ ദിനം ജൂലൈ 24 ഞായറാഴ്‌ച വിശുദ്ധ കുര്‍ബാനക്ക്‌ ശേഷം ബര്‍നെസ്‌ ബ്രിഡ്‌ജ്‌ റോഡിലുള്ള പളളിയില്‍ വെച്ചു ലളിതമായ ചടങ്ങുകളോട്‌ കൂടി ആഘോഷിച്ചു.

റവ.റോയ്‌ തോമസിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടു കൂടി യോഗ നടപടികള്‍ ആരംഭിച്ചു.തുടര്‍ന്ന്‌ ഇടവകയുടെ ഗായകസംഘം സ്‌തോത്ര ഗാനം ആലപിച്ചു. ഇടവക വികാരി ബഹുമാനപ്പെട്ട റവ.ഓ.സി.കുര്യന്‍ യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ ദൈവം കാട്ടി തന്ന നന്മ നിറഞ്ഞ വഴികളെ ഇടവക ജനങ്ങള്‍ മറക്കരുതെന്നും, സ്‌തോത്രത്തോട്‌ ദൈവ സന്നിധിയില്‍ ആരാധനയില്‍ പങ്കാളികളാകണമെന്നും ഉള്‌ബോധിപ്പിച്ചു.

കഴിഞ്ഞ 26 കൊല്ലത്തെ ഇടവകയുടെ ഹൃസ്വ റിപ്പോര്‌ട്ട്‌ സെക്രടറി ശ്രീ. സജി.പി. ജോര്‍ജ്‌ യോഗത്തില്‍ അവതരിപ്പിച്ചു.മുഖ്യ അതിഥിയായി എത്തിയ മുന്‍ മാര്‍ത്തോമ സഭ സന്നദ്ധ സംഘം സെക്രടറി റവ.ടി. സി മാമന്‍ ഇടവകയുടെ അതിമനോഹരമായ പള്ളിയുടെ നിര്‌മാ്‌ണത്തില്‍ പങ്കാളികളായ ഓരോ അംഗങ്ങളേയും അനുമോദനം അറിയിച്ചു.

ജീവിക്കുന്ന ക്രിസ്‌തുവിലുള്ള വിശ്വാസത്തോട്‌ ആരാധനയില്‍ പങ്കു കൊള്ളണമെന്നും, പക, വിദ്വേഷം, അസൂയ വെടിഞ്ഞു ഏക മനസ്സോടും, അര്‍പ്പണ ബോധത്തോടും ദൈവ സന്നിധിയില്‍ പ്രാര്‍ത്ഥനയോടു എത്തണമെന്നു ആഹ്വാനം ചെയ്‌തു. ജനങ്ങള്‍ കെട്ടി പോക്കുന്ന ആരാധനാലയങ്ങള്‍ ക്രിസ്‌തുവിന്റെ സ്‌മാരകങ്ങള്‍ ആവണമെന്നും, ഇടവക ജനങ്ങള്‌ക്ക്‌ മാത്രമല്ല, മറ്റുള്ളവര്‍ക്കും ഉപകാര സ്‌മരണകളായി മാറണമെന്നും പ്രധാന സന്ദേശത്തില്‍ റവ. ടി.സി. മാമന്‍ ഉദ്‌ബോധിപ്പിച്ചു. 2014 ല്‍ ഗ്രാജുവേറ്റ്‌ ചെയ്‌ത ഇടവാംഗങ്ങളെ യോഗത്തില്‍ അനുമോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.