ഫിലാഡല്‍ഫിയ: ഫോമയുടെ നേതൃത്വത്തിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ പ്രസിഡന്റായി ആനന്ദന് നിരവേലും (ഫ്ളോറിഡ) സെക്രട്ടറിയായി ഷാജി എഡ്വേര്‍ഡും (ന്യുയോര്‍ക്ക്) ട്രഷറായി ജോയി ആന്റണിയും വിജയിച്ചു.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ആനന്ദന് നിരവേലിന് 158 വോട്ടും എതിര് സ്ഥാനാര്‍ത്ഥി ജയിംസ് ഇല്ലിക്കലിന് 97 വോട്ടും ലഭിച്ചു. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷാജി ഏഡ്വേര്ഡിനു 147 വോട്ടും; എതിര് സ്ഥാനാര്‍ത്ഥി തോമസ് ടി. ഉമ്മനു 108 വോട്ടും ലഭിച്ചു.
ട്രഷററായി വിജയിച്ച ജോയി ആന്റണിക്കു 136 വോട്ടും സജി കരിമ്പന്നൂരിന് 116 വോട്ടും ലഭിച്ചു.
വൈസ് പ്രസിഡന്റായി വിന്‍സന്‍ പാലത്തിങ്കല്‍ ജയിച്ചു. 145. എതിര്‍ത്ത വിന്‍സന്റ് ബോസ് മാത്യുവിനു 145; കുര്യന് വര്‍ഗീസിനു 16.
അഡൈ്വസറി ബോര്‍ഡ് ചെയര്‍ ആയി ജോണ്‍ ടൈറ്റസ്, സജി ഏബ്രഹാമിനെ പരാജയപ്പെടുത്തി. (7034). വൈസ് ചെയര്‍ ആയി ജോസഫ് ഔസോ വിജയിച്ചു.
Comments