You are Here : Home / USA News

മാര്‍ പത്രോസ്‌ പൗലോസ്‌ ശ്ലീഹന്മാരുടെ ഓര്‍മ പെരുന്നാളും പരിശുദ്ധ ദിദിമോസ്‌ പ്രഥമന്‍ വലിയ ബാവായുടെ അനുസ്‌മരണ പ്രഭാഷണവും

Text Size  

Story Dated: Thursday, June 26, 2014 09:52 hrs UTC


സാന്‍അന്റോണിയോ: സാന്‍അന്റോണിയോ സെന്റ്‌ മേരീസ്‌ ഓര്‍ത്തോഡോക്‌സ്‌ ഇടവകയില്‍ മാര്‍ പത്രോസ്‌ പൌലോസ്‌ ശ്ലീഹന്മാരുടെ ഓര്‍മ പെരുന്നാളും,കാലം ചെയ്‌ത പരിശുദ്ധ ദിദിമോസ്‌ പ്രഥമന്‍ വലിയ ബാവായുടെ മുപ്പതാം അടിയന്തരവും, അനുസ്‌മരണ പ്രഭാഷണവും ജൂണ്‍ 27,28,29 തീയതികളില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. 2014 ലെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കും കണ്‍വന്‍ഷനും ഫാ സഖറിയ നൈനാന്‍ (കോട്ടയം) പ്രധാന കാര്‍മികത്വം വഹിക്കും. ജൂണ്‍ 27 വെള്ളിയാഴ്‌ച 6.30-ന്‌ സന്ധ്യാ നമസ്‌കാരം, പ്രസംഗം, ജൂണ്‍ 28,ശനിയാഴ്‌ച 6.30 നു സന്ധ്യാ നമസ്‌കാരം, പ്രസംഗം, പ്രദിക്ഷണം, ജൂണ്‍ 30 ഞായറാഴ്‌ച രാവിലെ 8.30 നു പ്രഭാത നമസ്‌കാരം, വിശുദ്ധ കുര്‍ബാന,അനുസ്‌മരണ പ്രഭാഷണം, റാസ, നേര്‍ച്ച വിളമ്പ്‌ എന്നിവയോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കുമെന്നു വികാരി ഫാ. വി.സി വര്‍ഗീസ്‌ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.