You are Here : Home / USA News

ശാലോം ഫെസ്റ്റിവലില്‍ കുട്ടികള്‍ക്കായി ആത്മീയ വിരുന്ന്

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Thursday, June 19, 2014 10:44 hrs UTC

ലോദി, ന്യൂജഴ്സി . രണ്ടു മാസത്തിലധികം നീണ്ടു നില്‍ക്കുന്ന മധ്യവേനല്‍ അവധിക്കാലം കുട്ടികള്‍ക്ക് എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്താം എന്നു ചിന്തിക്കുന്ന മാതാപിതാക്കള്‍ക്ക് ഇതാ ഒരു സദ് വാര്‍ത്ത. വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍, സമ്മര്‍ ക്യാമ്പ് എന്നിവപോലെ തന്നെ കുട്ടികളുടെ മാനസികവും ആത്മീയവുമായ ഉണര്‍വിനുപകരിക്കുന്ന നല്ലൊരു ആത്മീയ വിരുന്ന് കുട്ടികള്‍ക്കായി ശാലോം ഒരുക്കുന്നു. മാതാപിതാക്കള്‍ കുട്ടികളോടൊപ്പം ഈ ദ്വിദിന ദൈവിക ക്യാമ്പില്‍ പങ്കെടുക്കണമെന്നുമാത്രം.

 

2014 ജൂലൈ 5, 6 (ശനി, ഞായര്‍) ദിവസങ്ങളിലായി ന്യൂജഴ്സിയില്‍ ലോദിയിലുളള ഫെലിഷ്യന്‍ കോളേജില്‍ (262 സൌത്ത് മെയിന്‍ സ്ട്രീറ്റ്, ലോദി, ന്യൂജഴ്സി 07644) നടക്കുന്ന നോര്‍ത്തീസ്റ്റ് റീജിയണല്‍ ശാലോം ഫെസ്റ്റിവലില്‍ ഹൈസ്കൂള്‍ , കോളജ് യുവതീ യുവാക്കള്‍ക്കും, കുട്ടികള്‍ക്കുമായി ഇംഗ്ലീഷില്‍ പ്രത്യേക ശുശ്രൂഷകള്‍ രണ്ട് ദിവസവും ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രശസ്ത യുവജന വചന പ്രഘോഷകരായ കെന്‍ യാസിന്‍കി, അലക്സ് ആന്റണി എന്നിവരാണ് കുട്ടികള്‍ക്കുളള പ്രോഗ്രാമുകള്‍ നയിക്കുന്നത്. ഇംഗ്ലീഷിലും, മലയാളത്തിലും പ്രത്യേക പരിശീലനം ലഭിച്ച സംഗീത വിദഗ്ദ്ധര്‍ രണ്ടു ദിവസവും ഗാനപൂജ നിര്‍വഹിക്കും.

 

അമേരിക്കയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ പെന്‍സില്‍വേനിയ, ന്യൂജഴ്സി, ഡെലവെയര്‍, ന്യൂയോര്‍ക്ക്, കണക്ടിക്കട്ട്, മസാച്യുസെറ്റ്സ്, ന്യൂഹാംഷയര്‍ എന്നിവടങ്ങളിലെ വിശ്വാസികള്‍ക്കായാണ് ന്യൂയോര്‍ക്ക് റീജിയണല്‍ ശാലോം ഫെസ്റ്റിവല്‍ നോര്‍ത്ത് ജഴ്സിയില്‍ ക്രമീകരിച്ചിരിക്കുന്നത്. ജൂലൈ അഞ്ച് ശനിയാഴ്ച്ച രാവിലെ എട്ടര മുതല്‍ വൈകുന്നേരം എട്ട് വരെയും 6 ഞായറാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയുമാണ് ശുശ്രൂഷകളുടെ സമയം. രണ്ട് ദിവസത്തെ ഭക്ഷണമുള്‍പ്പെടെ മുതിര്‍ന്നവര്‍ക്ക് 60 ഡോളറും, 6 മുതല്‍ 12 വയസുവരെയുളള കുട്ടികള്‍ക്ക് 40 ഡോളറും ആയിരിക്കും രജിസ്ട്രേഷന്‍ ഫീസ്.

 

അഞ്ച് വയസില്‍ താഴെയുളള കുട്ടികള്‍ക്ക് ഫ്രീയായിരിക്കും. ശാലോം ശുശ്രൂഷകളുടെ നേതൃത്വത്തില്‍ ഏപ്രില്‍ 27 മുതല്‍ അമേരിക്കയില്‍ നിന്നും ഇംഗ്ലീഷ് ടെലിവിഷന്‍ ചാനല്‍ പ്രക്ഷേപണം ആരംഭിച്ച പശ്ചാത്തലത്തില്‍ ഈ വര്‍ഷം അമേരിക്കയിലുടനീളം നടക്കുന്ന മലയാളത്തിലും, ഇംഗ്ലീഷിലുമുളള ധ്യാന ശുശ്രൂഷകള്‍ക്കു പ്രത്യേക പ്രാധാന്യമുണ്ട്. ഫെസ്റ്റിവലിന്റെയും 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ഇംഗ്ലീഷ് ചാനലിന്റെയും വിജയത്തിനായി എല്ലാവരുടെയും പ്രാര്‍ഥനകള്‍ ആവശ്യമാണ്. അഞ്ച്, ആറ് തീയതികളില്‍ നടക്കുന്ന മലയാളത്തിലുളള ശുശ്രൂഷകള്‍ ശാലോം ടെലിവിഷന്‍ ചെയര്‍മാനും, സണ്ടേ ശാലോം ചീഫ് എഡിറ്ററുമായ ഷെവ. ബെന്നി പുന്നത്തറ, ശാലോം ടിവിയിലൂടെ സുപരിചതരായ ഡോ. ജോണ്‍ ഡി. ഫാ. സജി മുക്കോട്ട് തുടങ്ങിയ പ്രശസ്ത വചന പ്രഘോഷകര്‍ നയിക്കും. അഞ്ചാം തിയതി രാവിലെ എട്ടരക്ക് പാറ്റേഴ്സണ്‍ രൂപതാ ബിഷപ് അഭിവന്ദ്യ ആര്‍തര്‍ ജെ. സെറാറ്റെലി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. മലങ്കര എക്സാര്‍ക്കേറ്റ് ബിഷപ് അഭിവന്ദ്യ തോമസ് മാര്‍ യൂസേബിയോസ് തിരുമേനി തദവസരത്തില്‍ സന്ദേശം നല്‍കും.

 

For more details www.shalomworld.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.