You are Here : Home / USA News

ജഗദീഷും മുകേഷും നയിക്കുന്ന കേരളാ എക്‌സ്‌പ്രസ്സ്‌ ജൂണ്‍ 1 ന്‌ ന്യൂയോര്‍ക്കില്‍

Text Size  

Story Dated: Saturday, May 31, 2014 10:48 hrs UTC

- ജോജോ തോമസ്‌

 

മലയാള സിനിമാ രംഗത്തെ തിളക്കമാര്‍ന്ന താരപ്രതിഭകളായ ജഗദീഷും, മുകേഷും , മീരാനന്ദനും, ടിവി ഷോകളിലും സിനിമകളിലും ശ്രദ്ധേയരായ അഞ്‌ജു അരവിന്ദ്‌ , ഗിഷ്‌മാ, സാലി , നൃത്തസംവിധായകന്‍ റിയാസ്‌ , ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം നജീം അര്‍ഷാദ്‌, സ്‌റ്റേജ്‌ പ്രോഗ്രാം ടിവി ഫെയിം സിംഗര്‍ അഖില ആനന്ദ്‌ , കോമഡി വിദഗ്‌ധര്‍ അസീസ്‌, സെന്തില്‍, അനൂപ്‌ പാലാ, കീബോര്‍ഡില്‍ മാന്ത്രികച്ചെപ്പ്‌ വിരിയിക്കുന്ന ഷിനു, ശബ്ദവും വെളിച്ചവും നിയന്ത്രിക്കുന്ന ജസ്റ്റിന്‍ , ഷോ ഡയറക്ടര്‍ ജി.അശോക്‌ കുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കേരളാ എക്‌സ്‌പ്രസ്സ്‌ എന്ന പ്രോഗ്രാം അമേരിക്കന്‍ ഐക്യനാടുകളില്‍ അവതരിപ്പിക്കുവാന്‍ മേയ്‌8ന്‌ ന്യൂയോര്‍ക്കില്‍ എത്തി. ഇതിനകം സ്റ്റാര്‍ഐലന്റ്‌ , ന്യൂജേഴ്‌സി , ഫിലഡെല്‍ഫിയ, ഓസ്റ്റിന്‍ , ഹൂസ്റ്റണ്‍ , ഡാളസ്‌ , കണക്ടിക്കെട്ട്‌ , ടൊറെന്റൊ, ടാമ്പാ, വെസ്റ്റ്‌ പാം ബീച്ച്‌ , എന്നിവിടങ്ങളില്‍ കേരളാ എക്‌സ്‌പ്രസ്സിനെ അമേരിക്കന്‍ മലയാളികള്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചു. മെയ്‌ 30ന്‌ ചിക്കാഗോയിലും, 31 ന്‌ അറ്റ്‌ലാന്റയിലും, ജൂണ്‍ 1ന്‌ ന്യൂയോര്‍ക്കിലെ ലോംഗ്‌ ഐലന്റിലെ ഹോഫ്‌സ്‌ട്രറാ യൂണിവേഴ്‌സിറ്റിയിലെ ജോണ്‍ ആദാം പ്ലേഹൗസില്‍ ഞായറാഴ്‌ച വൈകുന്നേരം 5.30 മണിക്ക്‌ കേരളാ എക്‌സ്‌പ്രസ്സിന്റെ അവസാനത്തെ സ്‌റ്റേഷന്‍ ഷോ അരങ്ങേറുന്നു.

 

 

വിജയകരമായ ഒരു സ്‌റ്റേജ്‌ ഷോയ്‌ക്കു വേണ്ട എല്ലാവിധ ക്രമീകരണങ്ങളും , മികവുറ്റ സ്‌കിറ്റുകളും , കണ്ണഞ്ചിപ്പിക്കുന്ന വശ്യമനോഹരമായ നൃത്തങ്ങളും , ഹൃദയതന്ത്രികളെ തൊട്ടുണര്‍ത്തുന്ന ഗാനാലാപനങ്ങളും , ചിരിയുടെ മാലപടക്കത്തിനു തിരികൊളുത്തുന്ന കോമഡീ രംഗങ്ങളും , കോര്‍ത്തിണക്കിയിട്ടുള്ള സ്‌റ്റേജ്‌ ഷോ ആണ്‌ കേരളാ എക്‌സ്‌പ്രസ്സ്‌. കേരളാ എക്‌സ്‌പ്രസ്സ്‌ എന്ന സ്‌റ്റേജ്‌ ഷോയുടെ വിജയം വ്യക്തതയുള്ള സന്ദേശം നല്‍കുവാന്‍ പര്യാപ്‌തമായ ഘടകങ്ങള്‍ തുല്യമായി ചേര്‍ത്ത്‌ രൂപപ്പെടുത്തിയെടുത്ത ഗാനനൃത്തകോമഡീ രംഗങ്ങള്‍ ഉള്‍പ്പെടുത്തി അമേരിക്കന്‍ മലയാളികളെ തൃപ്‌തരാക്കാന്‍ തയ്യാറെടുത്തു വന്ന ഒരു സംഘം കാലകാരന്മാര്‍ ആണെന്നുള്ളതാണ്‌. ഈ വര്‍ഷത്തെ മികച്ച സ്‌റ്റേജ്‌ ഷോ എന്ന അമേരിക്കന്‍ മലയാളികളുടെ അംഗീകാരപത്രം കരസ്ഥമാക്കിയ കേരള എക്‌സ്‌പ്രസ്സ്‌ 2014 ന്റെ സൂത്രധാരകന്‍ മലയാളസിനിമാരംഗത്തെ പ്രഗത്ഭനായ ശ്രീ. ജഗദീഷാണ്‌. താരത്തിളക്കത്തിന്റെ പ്രൗഢിയൊ, താരജാഡയൊ പ്രകടിപ്പിക്കാത്ത , വിനയത്തിന്റെ പര്യായമെന്ന്‌ വിശേഷിപ്പിക്കാവുന്ന മനുഷ്വത്വം നിറഞ്ഞു നില്‍ക്കുന്ന ശ്രീ. ജഗദീഷ്‌ ഈ ലേഖകനുമായി പങ്കിട്ട നിമിഷങ്ങളില്‍ കേരളാ എക്‌സ്‌പ്രസ്സ്‌ സ്‌റ്റേജ്‌ ഷോയെക്കുറിച്ച്‌ ഇപ്രകാരം പറഞ്ഞു.

 

 

ജഗദീഷും മുകേഷും നയിക്കുന്ന ഈ സ്‌റ്റേജ്‌ ഷോയുടെ പ്രത്യേകത എടുത്തു പറയാനുള്ളത്‌ സ്‌റ്റേജില്‍ നന്നായി പ്രകടനം കാഴ്‌ചവെയ്‌ക്കുവാന്‍ കഴിവുള്ള ഒരു ടീം ആണ്‌ കേരളാ എക്‌സ്‌പ്രസ്സ്‌. സംഗീത വിഭാഗത്തില്‍ നജീം ഒരു ഗായകനാണ്‌ എന്ന്‌ നമുക്കേവര്‍ക്കും അിറയാമെങ്കിലും ശാസ്‌ത്രീയപശ്ചാത്തലം അറിഞ്ഞ്‌ സ്വരസ്ഥാനത്തോടെ പാടാന്‍ കഴിയുന്ന വ്യക്തിയാണ്‌ നജീം അര്‍ഷാദ്‌, അടിപൊളി ഗാനങ്ങള്‍ ആലപിക്കാന്‍ , പ്രേക്ഷകരുടെ പള്‍സ്‌ മനസ്സിലാക്കി ജനത്തിന്‌ ഹരം നല്‍കുന്ന പാട്ടുകള്‍ പാടുന്നത്‌ റഹ്മാന്‍.കേരളത്തിലും വിദേശത്തും സ്‌റ്റേജ്‌ ഷോകളില്‍ അറിയപ്പെടുന്ന പേരെടുത്ത ഗായികയാണ്‌ അഖില ആനന്ദ്‌. പാടുകയും , നൃത്തം ചെയ്യുകയും, സ്‌കിറ്റുകളില്‍ നല്ല വേഷം ചെയ്യുകയും ചെയ്യുന്ന കഴിവുള്ള കലാകാരിയാണ്‌ മീരാനന്ദന്‍. നൃത്തസംവിധായകന്‍ റിയാസ്‌ അണിയിച്ചൊരുക്കുന്ന നൃത്തച്ചുവടുകളുമായി എത്തുന്ന അഞ്‌ജു അരവിന്ദും , സാലിയും. അമേരിക്കന്‍ പ്രേക്ഷസര്‍ക്ക്‌ ചിരിക്കാനുള്ള വക നല്‍കുന്ന മൂന്നു സ്‌കിറ്റുകളില്‍ വ്യത്യസ്‌തവേഷങ്ങളില്‍ എത്തുന്നു അസീസ്‌, സെന്തില്‍, അനൂപ്‌ പാലാ. കേരളാ എക്‌സ്‌പ്രസ്സ്‌ എന്ന ഈ സ്‌റ്റേജ്‌ ഷോയുടെ വിജയത്തിന്റെ പ്രധാന കാരണം , ഈ പ്രോഗ്രാമിന്റെ തയ്യാറെടുപ്പിനെയും, ഒരുക്കത്തേയും തിരിച്ചറിയുവാന്‍ പ്രേക്ഷകര്‍ക്ക്‌ കഴിഞ്ഞു എന്നുള്ളതാണ്‌. തിരക്കിട്ട അമേരിക്കന്‍ ജീവിതത്തിനിടയില്‍ അല്‍പം റിലാക്‌സ്‌ ചെയ്യാനെത്തുന്ന പ്രേക്ഷകരെ തൃപ്‌തിപ്പെടുത്താനുള്ള വിഭവങ്ങള്‍ കൊണ്ടു വരണമെന്നും , പ്രേക്ഷകര്‍ നിരാശപ്പെടരുതെന്ന്‌ ചിന്തിക്കുന്നവരുമാണ്‌ ഷോ ഡയറക്ടര്‍ ജി. അശോക്‌ കുമാറും , മുകേഷും ഞാനും, ഞങ്ങള്‍ അങ്ങിനെ രൂപകല്‍പന ചെയ്‌തതാണ്‌ കേരളാ എക്‌സ്‌പ്രസ്സ്‌ 2014.

 

 

ന്യൂയോര്‍ക്കിലെ തരംഗം ആര്‍ട്‌സിന്റെ ബാനറില്‍ രാജേഷ്‌ പുഷ്‌പരാജനും, മാത്യൂ ജോഷ്വായും , ടിന്‍സണ്‍ പീറ്ററും , ഡോ.ജോണ്‍ പി.തോമസും അഭിമാനപുരസ്‌കാരം കാഴ്‌ചവെയ്‌ക്കുന്ന നാലാമത്തെ കലോപഹാരം ആണ്‌ കേരളാ എക്‌സ്‌പ്രസ്സ്‌ 2014. മെയ്‌10ന്‌ ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നും പുറപ്പെട്ട കേരളാ എക്‌സ്‌പ്രസ്സ്‌ അമേരിക്കന്‍ ഐക്യനാടുകളിലെ മലയാളികളെ സന്ദര്‍ശിച്ച്‌ 13മത്തെ സ്‌റ്റേഷന്‍ പ്രോഗ്രാമില്‍ ജൂണ്‍ 1ന്‌ ന്യൂയോര്‍ക്കിലെ ഹോഫ്‌സ്‌ട്ര യൂണിവേഴ്‌സിറ്റിയില്‍ തിരിച്ചെത്തുന്നു. ഏവര്‍ക്കും സ്വാഗതം !

! ! SHOW OF THE YEAR KERALA EXPRESS 2014 @ HOFSTRA UNIVERSITY ON JUNE 1, SUNDAY HENPSTEAN, NY-11549,AT:5.30. P.M. F

 

OR INFO & TICKETS : 516-860-6101, 516-673-7885

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.