You are Here : Home / USA News

നോര്‍ത്ത്‌ അമേരിക്കന്‍ ക്‌നാനായ കമ്യൂണിറ്റിയുടെ ധനശേഖരണാര്‍ത്ഥം റാഫിള്‍ ടിക്കറ്റ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, May 29, 2014 07:54 hrs UTC

 


നോര്‍ത്ത്‌ അമേരിക്കന്‍ ക്‌നാനായ കമ്യൂണിറ്റിയുടെ ധനശേഖരണാര്‍ത്ഥം നടത്തുന്ന റാഫിള്‍ ടിക്കറ്റ്‌ വില്‍പ്പന ക്‌നാനായ സമുദായ മെത്രാപ്പോലീത്ത അഭിവന്ദ്യ ആയൂബ്‌ മോര്‍ സില്‍വാനോസ്‌ തിരുമേനിയുടെ ആശീര്‍വാദത്തോടു കൂടി ആരംഭിച്ചു. എല്ലാവരേയും സഹകരിപ്പിച്ച്‌ നടത്തുന്നതിനുവേണ്ടി അമ്പത്‌ ഡോളര്‍ മാത്രമാണ്‌ ഒരു ടിക്കറ്റിന്‌ വില നിശ്ചയിച്ചിരിക്കുന്നത്‌. ഒന്നാം സമ്മാനമായ അയ്യായിരം ഡോളറിന്റെ ക്യാഷ്‌ അവാര്‍ഡ്‌ ഉള്‍പ്പടെ ഏതാണ്ട്‌ പതിമൂന്ന്‌ സമ്മാനങ്ങള്‍ നല്‍കുന്നതാണെന്ന്‌ ഫണ്ട്‌ റൈസിംഗ്‌ ചെയര്‍പേഴ്‌സണ്‍ കെ.പി. ആന്‍ഡ്രൂസ്‌ അറിയിച്ചു.

മെത്രാപ്പോലീത്തയുടെ അരമനയില്‍ നടന്ന ആശീര്‍വാദ ചടങ്ങില്‍ വെച്ച്‌ നോര്‍ത്ത്‌ അമേരിക്കന്‍ ക്‌നാനായ അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ റവ.ഫാ. ജേക്കബ്‌ ചാക്കോ ഉള്ളാട്ടില്‍ നിന്ന്‌ ടിക്കറ്റകള്‍ കൈമാറി വില്‍ക്കുന്നതിനുള്ള അനുമതി അഭിവന്ദ്യ മെത്രാപ്പോലീത്ത നല്‍കി. ഈ സംരംഭം വിജയകരമായിത്തീരുവാനുള്ള അനുഗ്രഹം നല്‍കുകയും, സഭാ മക്കളുടെ പ്രവര്‍ത്തനങ്ങളെ അനുമോദിക്കുകയും ചെയ്‌തു.

പിറ്റേദിവസം വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം ഓസേഫ്‌ പുണ്യവാളന്റെ നാമത്തിലുള്ള ലോംഗ്‌ഐലന്റ്‌ ഇടവകയില്‍ വെച്ച്‌ വികാരി റവ.ഫാ. ജോസഫ്‌ പരതോടത്തിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ക്ക്‌ ടിക്കറ്റുകള്‍ വിതരണം ചെയ്‌തു.

ഈ റാഫിള്‍ നിയമപരമായ അനുവാദത്തോടുകൂടിയാണ്‌ നടത്തുന്നതെന്നും നമ്പര്‍ ടിക്കറ്റുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും വിതരണ സമയത്ത്‌ കെ.പി ആന്‍ഡ്രൂസ്‌ സദസിനെ അറിയിച്ചു. സഹായ മനസ്‌കരായ ഓരോരുത്തരേയും ഈ സംരംഭം വിജയിപ്പിക്കണമെന്ന്‌ നോര്‍ത്ത്‌ അമേരിക്കന്‍ ക്‌നാനായ അസോസിയേഷന്റെ പേര്‍ ആഹ്വാനം ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.