You are Here : Home / USA News

കുഞ്ഞിനെ ജീവനോടെ ചളിയില്‍ കുഴിച്ചുമൂടിയ മാതാവിന് ജീവപര്യന്തം തടവ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, May 23, 2014 07:57 hrs UTC



308ഹൂസ്റ്റണ്‍ : രണ്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മുഖം ചളിയില്‍ താഴ്ത്തിപിടിച്ച് കൊലപ്പെടുത്തിയ മാതാവിന് ജീവപര്യന്തം ജയില്‍ശിക്ഷ.

ഇന്ന് മെയ്22 വ്യാഴാഴ്ച നടന്ന കേസ്സിന്റെ വിചാരണക്കുശേഷം പ്രതി കുറ്റക്കാരിയാണെന്ന് ജൂറി കണ്ടെത്തി. തുടര്‍ന്ന് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷാ കാലാവധിയില്‍ പരോള്‍ പോലും ലഭിക്കുന്നത് വിലക്കിയിട്ടുണ്ട്.

2010 ഏപ്രില്‍ 21നാണ് സംഭവം നടന്നത്. ചളിയില്‍ കുട്ടിയുടെ മുഖം താഴ്ത്തി മരണം ഉറപ്പാക്കിയശേഷം 911 വിളിച്ചു മകനെ ആരോ തട്ടി കൊണ്ടുപോയി എന്നാണ് പോലീസിനോട് പറഞ്ഞത്. വെസ്റ്റ് ഹൂസ്റ്റണില്‍ കൂട്ടുകാരിയുടെ വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് തട്ടികൊണ്ടുപോയതെന്ന കഥ പിന്നീട് കളവാണെന്ന് അന്വേഷണത്തില്‍ ബോധ്യമായി.

പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ പിന്നീട് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. നര്‍ജീസ് മൊഡറസി എന്ന യുവതിയാണ് കേസ്സിലെ പ്രതി. മാനസിക വിഭ്രാന്തിയുണ്ട് എന്ന വാദം തള്ളിയാണ് വധശിക്ഷ വിധിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.