You are Here : Home / USA News

ടീച്ചറുടെ വാട്ടര്‍ ബോട്ടലില്‍ എലിവിഷം ചേര്‍ത്ത രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, May 22, 2014 08:58 hrs UTC



236ബ്രൂക്ക്‌ലിന്‍(ന്യൂയോര്‍ക്ക്) :ദാഹശമനത്തിനായി ടീച്ചര്‍ കൊണ്ടു വന്ന വാട്ടര്‍ ബോട്ടലില്‍ എലിവിഷം ചേര്‍ത്ത ഒമ്പതും പന്ത്രണ്ടും വയസ്സുള്ള രണ്ടു വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്തതായി പോലീസ് കമ്മീഷ്ണര്‍ വില്യം.ജെ. ബ്രിട്ടണ്‍ അറിയിച്ചു.

ഫ്‌ളാറ്റ്ബുഷ് ഗ്ലെന്‍ വുഡ് റോഡിലുള്ള പബ്ലിക്ക് സ്‌ക്കൂളില്‍ തിങ്കളാഴ്ച നടന്ന സംഭവത്തില്‍ വിശദമായ അന്വേഷണത്തിനു ശേഷം മെയ് 20 ചൊവ്വാഴ്ചയാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്തത്.

ടീച്ചറുടെ വാട്ടര്‍ ബോട്ടലില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് എന്തോ ഒഴിക്കുന്നതായി മറ്റൊരു വിദ്യാര്‍ത്ഥിയുടെ ശ്രദ്ധയില്‍പ്പെട്ടു. വിവരം ഈ കുട്ടി മാതാപിതാക്കളെ വിളിച്ചറിയിക്കുകയായിരുന്നു. അപകടം മണത്ത ഇവര്‍ ഉടനെ സ്‌ക്കൂള്‍ അധികൃതരെ ബന്ധപ്പെട്ടു. ഇതിനകം ടീച്ചര്‍ കുപ്പിയിലെ വെള്ളം അകത്താക്കിയിരുന്നു. ചെറിയ തോതില്‍ തളര്‍ച്ചയും, തലചുറ്റലും അനുഭവപ്പെട്ട ടീച്ചറെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടീച്ചര്‍ സുഖം പ്രാപിച്ചു വരുന്നതായി സ്‌ക്കൂള്‍ അധികൃതര്‍ പറഞ്ഞു.

ചെറിയ തോതില്‍ മാത്രമാണ് വിഷം ചേര്‍ത്തിരുന്നത്. വിഷം അകത്തു ചെല്ലുമ്പോള്‍ എന്തു സംഭവിക്കുമെന്ന് അിറയുന്നതിനുള്ള ആകാംഷയാണ് ഒമ്പതു വയസ്സുക്കാരെ ഈ സാഹചര്യത്തിന് പ്രേരിപ്പിച്ചത്. കൂട്ടിന് പന്ത്രണ്ടുക്കാരനും പോലീസ് കമ്മീഷര്‍ വില്യം പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെയും, സ്റ്റാഫിന്റേയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആശയം എവിടെ നിന്ന് ലഭിച്ചുവെന്നറിയില്ല. സംഭവത്തെകുറിച്ചു അന്വേഷിച്ചു ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എഡുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡെവോറ കെയ് ഒരു സ്റ്റേറ്റ്‌മെന്റില്‍ പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.