You are Here : Home / USA News

നോര്‍ത്ത്‌ ലെയ്‌ക്ക്‌ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ പള്ളി പെരുന്നാള്‍ കൊടിയേറി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, June 28, 2013 02:59 hrs UTC

ഷിക്കാഗോ: നോര്‍ത്ത്‌ ലെയ്‌ക്ക്‌ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളി പെരുന്നാള്‍ 2013 ജൂണ്‍ 23 തീയതി ഞായറാഴ്‌ച വി: കുര്‍ബ്ബാനയ്‌ക്കു ശേഷം വികാരി വന്ദ്യ: സക്കറിയ കോറെപ്പിസ്‌കോപ്പ തേലപ്പിള്ളില്‍ ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ കൊടിയേറ്റി. ജൂണ്‍ 29 ശനിയാഴ്‌ച വൈകുന്നേരം 4 മണിക്ക്‌ ടെയ്‌സ്‌റ്റ്‌ ഓഫ്‌ സെന്റ്‌ പീറ്റേഴ്‌സ്‌, 7 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥനയും , വചനസന്ദേശവും ഉണ്ടായിരിക്കും. ജൂണ്‍ 30 ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ പ്രഭാത നമസ്‌ക്കാരവും 10 മണിക്ക്‌ വി: കുര്‍ബ്ബാനയും , പ്രസംഗവും, 12 മണിക്ക്‌ സെന്റ്‌ പീറ്റേഴ്‌സ്‌ യുവാക്കളുടെ ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി പ്രദക്ഷിണവും, ആശിര്‍വാദവും 1 മണിക്ക്‌ പാച്ചോര്‍ നേര്‍ച്ചയും, തുടര്‍ന്ന്‌ നേര്‍ച്ച സദ്യയും നടക്കും. 2 മണിക്ക്‌ കൊടിയിറക്കുന്നതോടൊപ്പം ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും. ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക്‌ അഭിവന്ദ്യ: മാത്യൂസ്‌ മോര്‍ അന്തീമോസ്‌ തിരുമനസ്സ്‌ പ്രധാന കാര്‍മ്മികത്വം വഹിക്കും. സക്കറിയ കോറെപ്പിസ്‌കോപ്പ തേലപ്പിള്ളില്‍ 847 299 3704. പള്ളിയുടെ വിലാസം: 150 East Belle Dr, Northlake , IL-60164. web: www.stpeterschurchchicago.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.