You are Here : Home / USA News

ഫോമാ ന്യൂയോര്‍ക്ക്‌ മെട്രോ റീജിയന്‌ കരുത്തുറ്റ നേതൃനിര

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, June 28, 2013 02:52 hrs UTC

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌ മെട്രോ റീജിയണിലെ എല്ലാ അംഗസംഘടനകളുടേയും പ്രതിനിധികളുടെ യോഗം ജൂണ്‍ 16-ന്‌ ഞായറാഴ്‌ച ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ഫൈവ്‌ സ്റ്റാര്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വെച്ച്‌ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ സ്റ്റാന്‍ലി കളത്തിലിന്റെ അധ്യക്ഷതയില്‍ നടത്തപ്പെട്ട യോഗത്തില്‍ റീജിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നതിനായി സെക്രട്ടറിയായി ജോസ്‌ വര്‍ഗീസിനേയും, ട്രഷററായി ഡോ. ജേക്കബ്‌ തോമസിനേയും, മീഡിയാ കോര്‍ഡിനേറ്ററായി റെജി മര്‍ക്കോസിനേയും റീജിയണല്‍ ഭാരവാഹികളായി തെരഞ്ഞെടുത്തു. ഓണത്തോടനുബന്ധിച്ച്‌ വിവിധ പരിപാടികളോടുകൂടി റീജിയന്‍ പ്രവര്‍ത്തനങ്ങള്‍ വിപുലമായി നടത്തുവാന്‍ തീരുമാനിച്ചു. മീറ്റിംഗില്‍ ഫോമയുടെ മെട്രോ റീജിയന്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, നാഷണല്‍ ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.