You are Here : Home / USA News

സി.ബി.വി.സി- എം.എ.എസ് വോളിബോള്‍ ടൂര്‍ണമെന്റും ലോഗോ പ്രകാശനവും

Text Size  

Story Dated: Tuesday, May 07, 2019 02:34 hrs UTC

ബിന്ദു ടിജി
 
സാന്‍ ഫ്രാന്‍സിസ്‌കോ :   മലയാളി ആസോസിയേഷന്‍ ഓഫ് സൊലാന (മാസ് ങഅട) യുടെയും  കാലിഫോര്‍ണിയ ബ്ലാസ്‌റ്റേഴ്‌സ് വോളി ബോള്‍ ക്ലബ് (CBVC) ന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സാന്‍ ഫ്രാന്‍സിസ്‌കോ, ഫെയര്‍ ഫീല്‍ഡ് സിറ്റിയില്‍ വെച്ച് ഇന്ത്യന്‍ സമൂഹത്തെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വോളി ബോള്‍  ടൂര്‍ണമെന്റും  മലയാളി ആസോസിയേഷന്‍ ഓഫ് സൊലാന (MAS) യുടെ ലോഗോ പ്രകാശനവും   നടന്നു . 
 
ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് സാന്‍ ഫ്രാന്‍സിസ്‌കോ സൊലാനോ കൗണ്ടി യിലെ മലയാളി സമൂഹം ഒന്ന് ചേര്‍ന്ന് സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച  സംഘടന യാണ്  മലയാളി അസോസിയേഷന്‍ ഓഫ് സൊലാനോ (MAS മാസ്).
 
സിറില്‍ പുത്തന്‍പുരയില്‍ , ജോബിന്‍ മരങ്ങാട്ടില്‍ , അബു ഡെന്നിസ്, ജിബു   ജോയ് , ജോസ്കുട്ടി ജോസ്   , പ്രിന്‍സ് കണ്ണോത്ര, സിജോ രാജന്‍  എന്നിവരുടെനേതൃത്വത്തില്‍ ഏറെ സജീവമായി ഈ സംഘടന പ്രവര്‍ത്തിച്ചു വരുന്നു .
 
സാന്‍ഫ്രാന്‍സിസ്‌കോ, സാന്‍ഹൊസെ പരിസരപ്രദേശങ്ങളിലുള്ള കായിക പ്രേമികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഈയിടെ രൂപം കൊണ്ട സംരംഭമാണ്  കാലിഫോര്‍ണിയ ബ്ലാസ്‌റ്റേഴ്‌സ് വോളി ബോള്‍ ക്ലബ് (CBVC). കായിക പ്രേമികളില്‍ നിന്ന് മികവുറ്റ വോളി ബോള്‍ താരങ്ങളെ കണ്ടെത്തി അമേരിക്കന്‍ മലയാളി കള്‍ ക്കായി  നടത്തപ്പെടുന്ന വിവിധ ടൂര്‍ണമെന്റുകളില്‍  പങ്കെടുപ്പിക്കുക എന്ന  ലക്ഷ്യത്തോടെ രൂപം കൊണ്ട സംരംഭമാണിത്. ഈ വര്‍ഷത്തെ ലൂക്കാച്ചന്‍  വോളി ബോള്‍ ടൂര്‍ണമെന്റിന്   ഈ ക്ലബ് ആതിഥേയരാകും.
 
പ്രേമ തെക്കേക്ക് ആണ് ക്ലബ്ബിന്റെ ചെയര്‍ പേഴ്‌സണ്‍.   പ്രസിഡണ്ട്  ആന്റണി ഇല്ലിക്കാട്ടില്‍.   സെക്രട്ടറി രാജു വര്‍ഗ്ഗീസ് , ജോയിന്റ് സെക്രട്ടറി ടോമി പഴയംപള്ളി,  ട്രഷറര്‍  ജോസുകുട്ടി മഠത്തില്‍  ജോയിന്റ് ട്രഷറര്‍ ടോമി വടുതല,  സാജു ജോസഫ്  ആണ് പി.ആര്‍.ഒ.
 
ഇക്കഴിഞ്ഞ ഏപ്രില്‍ പതിമൂന്നിന് ഈ ക്ലബ് മലയാളി അസോസിയേഷന്‍ ഓഫ് സൊ ലാ നോ ആയി ഒത്തുചേര്‍ന്ന് സാന്‍ഫ്രാന്‍സിസ്‌കോ , ഫയര്‍ഫീല്‍ഡ് സിറ്റി യില്‍ വെച്ച് ഇന്ത്യന്‍ സമൂഹത്തിനു വേണ്ടി ഒരു വോളി ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുകയുണ്ടായി . ഏകദേശം ഇരുപത്തി അഞ്ചോളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്ത്  .കാണികള്‍ക്കു ഏറെ ആവേശം പകര്‍ന്ന ഒരു മത്സരം കാഴ്ചവെച്ചു .ഈ അവസരത്തില്‍ സൊലാന കൗണ്ടി യിലെ മലയാളി സമൂഹം  ചേര്‍ന്ന് രൂപീകരിച്ച സൊലാന മലയാളി അസോസിയേഷന്‍ മാസ് ന്റെ ലോഗോ പ്രകാശനം ഏറെ ആകര്‍ഷണീയ മായി നടന്നു  .
 
ഫെയര്‍ ഫീല്‍ഡ് സിറ്റി മേയര്‍ ഹാരി ടി െ്രെപസ് മുഖ്യാതിഥി യായിരുന്നു . ഫെയര്‍ ഫീല്‍ഡ് സിറ്റി വൈസ് മേയര്‍ പാം ബെര്‍ട്ടനി , ഒളിമ്പിയന്‍ രാജു റായ് , ഒളിമ്പിയന്‍ സ്റ്റാര്‍ ഹാര്‍ലി,   എന്നിവര്‍ വിശിഷ്ടാതിഥി കളായിരുന്നു. രണ്ട് സംഘടനകളിലെയും ഭാരവാഹികള്‍ക്കൊപ്പം ഫോമാ വൈസ് പ്രസിഡണ്ട്  വിന്‍സെന്റ് ബോസ് മാത്യു , ജോയിന്റ് സെക്രട്ടറി സാജു ജോസഫ് ,  പ്രശസ്ത എഴുത്തുകാരനും സിനിമ നിര്‍മ്മാതാവുമായ തമ്പി ആന്റണി , പ്രേമ തെക്കക് എന്നിവരും സന്നിഹിതരായിരുന്നു .
 
മത്സരം രണ്ട് വിഭാഗങ്ങളിലായാണ് സംഘടിപ്പിച്ചത് . ലെവല്‍ എ വിഭാഗത്തില്‍  ഒന്നാം സ്ഥാനം  ടീം  "ഷേര്‍ ദികല"  യും രണ്ടാമ ത്തെ സ്ഥാനം ടീം "കാലിഫോര്‍ണിയ ബ്ലാസ്‌റ്റേഴ്‌സ്" ഉം നേടി ലെവല്‍ ബി വിഭാഗത്തില്‍  ഒന്നാം സ്ഥാനം  ടീം  "3900"  (തേര്‍ട്ടി നൈന്‍ ഹണ്‍ഡ്രഡ് )  ഉം . രണ്ടാമത്തെ സ്ഥാനം ടീം "സ്‌പൈക്കേഴ്‌സ് "ഉം നേടി.
 
ഈ രണ്ട് സംഘടനകളുടെ ഒത്തൊരുമിച്ച പ്രവര്‍ത്തനവും വോളി ബോള്‍ ടൂര്‍ണമെന്റും ഈ സംഘടനകളെ ഫെയര്‍ ഫീല്‍ഡ് സിറ്റി യുടെ പ്രത്യേക അംഗീകാരത്തിന് അര്‍ഹരാക്കി. സിറ്റി മേയര്‍ ഈ സംരംഭത്തെ ഹൃദയപൂര്‍വ്വം പ്രശംസിച്ചു, സംഘടകരെ അഭിനന്ദിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.