You are Here : Home / USA News

കെ എച്ച് എന്‍ എ : ശബരിനാഥും സ്മിത ഹരിദാസും കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍മാര്‍

Text Size  

Story Dated: Monday, May 06, 2019 01:42 hrs UTC

ന്യൂയോര്‍ക്ക്: കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക് റീജിയന്‍ കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍മാരായി ശബരിനാഥ് നായര്‍,സ്മിത ഹരിദാസ് എന്നിവരെ തിരഞ്ഞെടുത്തു . സംഗീതസംവിധായകനും ഗായകനുമായ ശബരിനാഥ് നിരവധി പ്രൊഫെഷണല്‍ നാടകങ്ങളും ടെലി സിനിമകളും സംവിധാനം ചെയ്ത് കലാ ലോകത്തിന്റെ ആദരവ് ഏറ്റു വാങ്ങിയ കലാകാരനാണ് . കേരളത്തിലും പുറത്തുമായി ഇരുപതു വര്‍ഷത്തോളമായി ഗാനമേളകളില്‍ നിറഞ്ഞ സാന്നിധ്യമാണ് ശബരി . കഴിഞ്ഞ മൂന്നു കെ എച്ച് എന്‍ എ കണ്‍വന്‍ഷനുകളിലും ശബരിനാഥിന്റെ നേതൃത്വത്തില്‍ന്യൂയോര്‍ക് ടീം അവതരിപ്പിച്ച പരിപാടികള്‍ ഏവരുടെയും മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റിയിരുന്നു .
 
കെ എച്ച് എന്‍ എ തന്നില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തില്‍ സന്തോഷം ഉണ്ടെന്നും , ന്യൂയോര്‍കിലെ സമര്‍പ്പണ മനോഭാവമുള്ള കലാകാരന്മാരാണ് എല്ലാ വിജയത്തിന്റെയും ശില്‍പികള്‍ എന്നും ശബരിപറഞ്ഞു . ഇത്തവണയും എല്ലാവരുടെയും സഹകരണത്തോടെ ഒരു നല്ല കലാസൃഷ്ടിക്കായി ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു . ഭാര്യ ചിത്രയോടും മക്കള്‍ വേദ , നേഹല്‍ എന്നിവരോടൊപ്പംന്യൂയോര്‍ക്കില്‍ ലോങ്ങ് ഐലന്‍ഡില്‍ താമസിക്കുന്ന ശബരി, സാമൂഹിക കൂട്ടായ്മകളിലെ നിറഞ്ഞ സാന്നിധ്യമാണ്. 
 
കെ എച്ച് എന്‍ എ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന സ്മിത ഹരിദാസ് കഴിഞ്ഞ നാലു കെ എച്ച് എന്‍ എ കണ്‍വന്‍ഷനുകളിലും ന്യൂയോര്‍ക്ക് മേഖല അവതരിപ്പിക്കുന്ന സാംസ്‌ക്കാരികപരിപാടികളുടെ സംയോജകയായിരുന്നു. മലയാളി ഹിന്ദു മണ്ഡലത്തിന്റെ വൈസ് പ്രസിഡന്റ്, ട്രഷറര്‍, കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ചുമതലകളും വഹിച്ചിട്ടുണ്ട്. മികച്ച നര്‍ത്തകിയായ സ്മിതകലാസംഘടനയായ മിത്രാസിന്റെ നൃത്ത സംവിധായക എന്ന നിലയില്‍ സജീവമാണ്. എ കെ എം ജി ഉള്‍പ്പെടെ പ്രമുഖ സംഘടനകളുടെ കണ്‍വന്‍ഷനുകളിലെ കലാപരിപാടികളില്‍ നിത്യ സാന്നിധ്യമാണ്. പരിസ്ഥിതി എഞ്ചിനീയറായ സ്മിത രണ്ടു പതിറ്റാണ്ടിലേറെയായി അമേരിക്കയിലാണ്. ഭര്‍ത്താവ്- ഡോ.ജയ്കുമാര്‍ മേനോന്‍. മക്കള്‍- ഗായത്രി, കേശവ്.
 
2019 ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് കണ്‍വന്‍ഷന്‍. കലാസാംസ്‌ക്കാരിക പരിപാടികളുടെ ഭാഗമായി അഞ്ച് മുതല്‍ പതിനെട്ട് വയസ്സ്വരെയുള്ളവര്‍ക്കും, മുതിര്‍ന്നവര്‍ക്കും, ദമ്പതികള്‍ക്കുമായി ആകര്‍ഷകമായ മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.namaha.org/convention/cultural2019.html സന്ദര്‍ശിക്കുക. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.