You are Here : Home / USA News

ബി ജെ പിയുടെ കുതിപ്പിന് തടയിടാന്‍ കെല്പുള്ള ഏക ദേശീയ പാര്‍ട്ടി കോണ്‍ഗ്രെസ്സെന്ന് രമേശ് ചെന്നിത്തല

Text Size  

Story Dated: Saturday, May 04, 2019 01:45 hrs UTC

രാജന്‍ മാത്യു , ഡാലസ്
 
 
ഗാര്‍ലാന്‍ഡ് (ഡാളസ്): ഇന്ത്യന്‍ ഭരണഘടനാ വാഗ്ദാനം ചെയ്യുന്നതും ഭാരതീയര്‍  പരിപാവനമായി കാത്തു സൂക്ഷിക്കുകയും ചെയുന്ന  മതേതരത്വ ജനാധിപത്യ  സോഷ്യലിസ്റ്റ് അടിസ്ഥാന ആശയങ്ങള്‍ക്കു നേരെ ഭീഷിണിയുയര്‍ത്തുകയും വര്‍ഗീയതയുടെ വിഷവിത്തുകള്‍ വിതറി ജനഹ്രദയ ങ്ങളിലെ സാഹോദര്യത്തിനു മുറിവേല്പിക്കുകയും ചെയ്തു   മുന്നോട്ടു കുതിക്കുന്ന   ബി ജെ പിക്കു തടയിടുന്നതിനു  കെല്പുള്ള ഏക ദേശീയ പാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സാണെന്നു  കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവും മുന്‍ കെ പി സി സി അധ്യക്ഷനുമായ രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു .
ഇടതുപക്ഷപാര്‍ട്ടികളുടെ  പ്രസക്തി നഷ്ടപ്പെടുകയും , പ്രാദേശിക പാര്‍ട്ടികള്‍ ഛിന്നഭിന്നമായി ദുബലപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ജനത വീണ്ടും പ്രതീക്ഷ അര്‍പ്പിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയിലാണെന്നും , ഇതിന്റെ ശക്തമായ പ്രതിഫലനമാണ്  ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ദ്രശ്യമായിരിക്കുന്നതെന്നും  ചെന്നിത്തല പറഞ്ഞു .
 
ഗാര്‍ലണ്ടിലെ കേരള അസോസിയേഷന്‍ ഹാളില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാളസ് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗികയായിരുന്നു ചെന്നിത്തല. കേരളത്തില്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം രാഹുല്‍ തരംഗം  ഉണ്ടാക്കിയിട്ടുണ്ടെന്നും പോളിംഗ്  ശതമാനം വര്‍ധിച്ചതു  യു  ഡി ഫിനു  മികച്ച വിജയം നല്‍കുമെന്നും രമേശ് ആത്മവിശ്വാസം  പ്രകടിപ്പിച്ചു . കൊലപാതകകള്‍ക്കും അക്രമ രാഷ്ടീയത്തിനും നേത്രത്വം നല്‍കുന്ന സി പി എം കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖ്യ എതിരാളിയാണെന്നും ലോകസഭാതിരഞ്ഞെടുപ്പു ഫലം പുറത്തു വരുന്നതോടെ സി പി എമ്മിന്റെ  കഥ കഴിയുമെന്നും രമേശ് പറഞ്ഞു . ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് യൂട്യൂബിന്റ്റെയും ഫേസ്ബുക്കിന്റേയും സാധ്യതകളെ കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ശ്രീ രമേശ് ചെന്നിത്തല നിര്‍ദ്ദേശിച്ചു.
സമ്മേളനത്തില്‍ , ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാളസ് പ്രസിഡന്റ് രാജന്‍ മാത്യു അദ്ധ്യക്ഷത  വഹിച്ചു
പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി, ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ 18 സീറ്റുവരെ ലഭിക്കുമെന്നും , അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പില്‍ , വന്‍ ഭൂരിപക്ഷത്തില്‍  ശ്രീ രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രി ആകുമെന്നും അധ്യക്ഷപ്രസംഗത്തില്‍ .ശ്രീ ര്രാജന്‍ മാത്യു പറഞ്ഞു.
 
സമ്മേളനത്തില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കളായ  ബോബന്‍ കൊടുവത് , പി പി ചെറിയാന്‍, ജെയിംസ് കൂടല്‍, ശ്രീ റോയ് കൊടുവത്തു എന്നിവര്‍ പ്രസംഗിച്ചു .ആദ്യമായി ഡാളസിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്ന നേതാവിനെ കാണുന്നതിനും സൗഹര്‍ദം പുതുക്കുന്നതിനും നിരവധി പ്രവര്‍ത്തകരാണ് എത്തിച്ചേര്‍ന്നിരുന്നത്. ഡബ്ലിയു എം സി പ്രതിനിധിയും പ്രവാസി കേരള കോണ്‍ഗ്രസ് നേതാവുമായ പി സി മാത്യു , മാധ്യമ പ്രവര്‍ത്തകന്‍ ഷാജി രാമപുരം, രമണികുമാര്‍  തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.  ശ്രീ ജോര്‍ജ് തോമസ് നന്ദി പറഞ്ഞു.
 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.