You are Here : Home / USA News

ഡിഎംഎയുടെ ബോളിവുഡ് ഡാന്‍സ് മത്സരം ഡാന്‍സ് ധമാക വന്‍ വിജയം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, May 03, 2019 12:40 hrs UTC

ഡിട്രോയിറ്റ്: മിഷിഗണിലെ ഡാന്‍സ് പ്രേമികള്‍ക്കായി ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ (ഡി.എം.എ.)  ഒരുക്കിയ  ബോളിവുഡ് ഡാന്‍സ് മത്സരം "ഡാന്‍സ് ധമാക (Dance Dhamaka)" വന്‍ വിജയമായി. ഏപ്രില്‍ 28-നു ഞായറാഴ്ച  നടന്ന മത്സരത്തിന്  പ്രസിഡന്റ് മനോജ് ജയ്ജി സ്വാഗതം ആശംസിച്ചു. മിഷിഗണ്‍ സെനറ്റര്‍ ജിം റുണ്‍സ്റ്റാഡ് മുഖ്യാതിഥി ആയിരുന്നു.  ഈ മത്സരത്തിന് അവതാരകരായി വന്നത് എബി വര്‍ഗീസും, വൈശാലി നമ്പ്യാരുമാണ്.
 
അഞ്ചു ടീമുകളുടെ ചടുലമായ നൃത്തചുവടുകള്‍ കൊണ്ടുള്ള ആവേശകരമായ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ ഐ എ ഇ ജനൂന്‍ (IAE JUNOON) ഒന്നാം സമ്മാനമായ രണ്ടായിരം ഡോളര്‍ (2000) കരസ്ഥമാക്കി. രണ്ടാം സമ്മാനമായ ആയിരത്തി ഇരുന്നൂറ്റമ്പത് ($1250) ഡോളര്‍ ട്രോയ് റിയാസും (TROY RIYAAZ),  മൂന്നാം സമ്മാനമായ എഴുനൂറ്റിയമ്പത് ($750) ഡോളര്‍ യു സി എസ് ജസ്ബയും ( UCS JAZBA) നേടി. ഫാന്‍ ഫേവറിറ്റ്  അവാര്‍ഡ് ട്രോയ് സഹmdmbv¡v   (TROY ZAHARA) ലഭിച്ചു.
 
അഞ്ചു ടീമുകളിലുമായി നൂറ്റി ഇരുപത്തഞ്ചോളം ഹൈസ്കൂള്‍ കുട്ടികള്‍ ഈ ഡാന്‍സ് മത്സരത്തില്‍ പങ്കെടുക്കുകയുണ്ടായി. വളരെ വാശിയേറിയ ഈ ഡാന്‍സ് മത്സരത്തിന് വിധി നിര്‍ണായകരായി വന്നത് അമേരിക്കയിലെ പ്രസിദ്ധ നര്‍ത്തകരായ പാലക് ശര്‍മ്മ, അര്‍ജുന്‍ ഛദ്ദ, സരണ്‍ദീപ് കൗര്‍ എന്നിവരാണ്.  ഈ മത്സരത്തിന് വിധി പറയുക എന്നത്  അവര്‍ക്കു ഒരു വെല്ലുവിളി തന്നെ ആയിരുന്നു. വിധി നിര്‍ണായകര്‍ മൂല്യ നിര്‍ണയത്തിന് എടുത്ത ഇടവേളയില്‍,  ഡിട്രോയിറ്റ് ലെ മ്യൂസിക് ഗ്രൂപ്പ് ആയ ഡിട്രോയിറ്റ് നോട്‌സ് (Dteroit Notes) ഒരുക്കിയ ഗാനമേളയും ഉണ്ടായിരുന്നു.
 
കൂടാതെ അമേരിക്കയിലെ തന്നെ പ്രസിദ്ധമായ യൂണിവേഴ്‌സിറ്റി ഡാന്‍സ് ടീമുകളായ മിഷിഗണ്‍ ഇസത് (MICHIGAN IZZAT), എ എസ് ഡി ഭാന്‍ഗ്ര (ASD BHANGRA), ഡിട്രോയിറ്റ് കോഹിനൂര്‍ (DETROIT KOHINOOR) തുടങ്ങിയവര്‍ അവതരിപ്പിച്ച  പ്രദര്‍ശന ഡാന്‍സ് മത്സരങ്ങളും ഉണ്ടായിരുന്നു. ഷോയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സെക്രട്ടറി അഭിലാഷ് പോള്‍ നന്ദി രേഖപ്പെടുത്തുകയുണ്ടായി. ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ ഈ ഡാന്‍സ് മത്സരം വരും കൊല്ലങ്ങളിലും നടത്തി ഈ വന്‍ വിജയം തുടരുക തന്നെ വേണം എന്ന് കാണികളില്‍ പലരും അഭിപ്രായപ്പെട്ടു. 
നോബിള്‍ തോമസ് അറിയിച്ചതാണിത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.