You are Here : Home / USA News

വചനദീപ്തി ബൈബിള്‍ ക്വിസ് മല്‍സരത്തില്‍ സണ്‍ഡേ സ്കൂള്‍ ടീം ജേതാക്കള്‍

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Thursday, May 02, 2019 12:37 hrs UTC

ഫിലാഡല്‍ഫിയ: എസ്. എം. വൈ. എം. യുവജനവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട പ്രഥമ വചനദീപ്തി ബൈബിള്‍ ക്വിസ് മല്‍സരത്തില്‍ സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സെ. സെബാസ്റ്റ്യന്‍ æടുംബ യൂണിറ്റ് രണ്ടാം സ്ഥാനവും, സെ. ജോര്‍ജ് കുടുംബ യൂണിറ്റ് മൂന്നാം സ്ഥാനവും നേടി. 
 
തെരഞ്ഞെടുക്കപ്പെട്ട ബൈബിള്‍ പുസ്തകങ്ങളെ അധിഷ്ഠിതമാക്കി  വിജ്ഞാനം, വിനോദം, ഉന്നത സാങ്കേതികവിദ്യ എന്നിവ സമഞ്ജസമായി സമന്വയിപ്പിച്ച് ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയിലെ യുവജനവേദിയാണ് വിവിധ കുടുംബയൂണിറ്റുകളെയും, ഭക്തസംഘടനകളെയും, മതബോധനസ്കൂളിനെയും കോര്‍ത്തിണക്കി ബൈബിള്‍ ക്വിസ്  മല്‍സരം സംഘടിപ്പിച്ചത്. മല്‍സരത്തില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അത്യുല്‍സാഹത്തോടെ പങ്കെടുത്തു.
ബൈബിള്‍ നിത്യേന വായിക്കുന്നതിനും, പഠിക്കുന്നതിനുമുള്ള പ്രചോദനം ഇടവകജനത്തിന് നല്‍കുക എന്ന ലക്ഷ്യത്തോടെ രണ്ടു മാസം നീണ്ടുനിന്ന ബൈബിള്‍ പഠനവും, ക്വിസ് മല്‍സരങ്ങളും നടന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം, ഫിലിപ്പിയര്‍ക്കുള്ള പൗലോസ് ശ്ലീഹായുടെ ലേഖനം, സീറോമലബാര്‍ സഭാചരിത്രം എന്നിവയായിരുന്നു പഠനവിഷയങ്ങള്‍. 
 
പ്രാഥമിക റൗണ്ടില്‍ നടത്തിയ എഴുത്തുപരീക്ഷയില്‍ 2 പേര്‍ വീതമുള്ള 32 ടീമുകള്‍ പങ്കെടുത്തു. ഇതില്‍നിന്നും ഉന്നതവിജയം നേടിയ അഞ്ചുടീമുകളാണ് ഫൈനലില്‍ മല്‍സരിച്ചത്. ഏപ്രില്‍ 28 പുതുഞായറാഴ്ച്ച വി. æര്‍ബാനയ്ക്കുശേഷം നടത്തപ്പെട്ട ഫൈനല്‍ മല്‍സരം ഉന്നത നിലവാരംകൊണ്ടും, സാങ്കേതിക മികവുകൊണ്ടും ശ്രദ്ധേയമായിരുന്നു. 
 
ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ പ്രാര്‍ത്ഥനാപൂര്‍വം ഭദ്രദീപം തെളിച്ച് മല്‍സരം ഉത്ഘാടനം ചെയ്തു. ട്രസ്റ്റിമാരായ ബിനു പോള്‍, സജി സെബാസ്റ്റ്യന്‍, പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ്, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയില്‍, പ്രോഗ്രാം സ്‌പോണ്‍സര്‍മാരായ റോഷിന്‍ പ്ലാമൂട്ടില്‍, റ്റിജോ പറപ്പുള്ളി, ഷാജി മിറ്റത്താനി എന്നിവêം, ഇടവക കൂട്ടായ്മയും ഉത്ഘാടനകര്‍മ്മത്തിന്‌സാക്ഷ്യം വഹിച്ചു. 
 
ടി. വി. മോഡലില്‍ ലൈവ് ആയി നടത്തപ്പെട്ട മല്‍സരം കാണികളിലും മല്‍സരാര്‍ത്ഥികളിലും വലിയ ആവേശം ഉണര്‍ത്തി. വ്യത്യസ്തരീതിയിലുള്ള അഞ്ചുറൗണ്ട് ചോദ്യങ്ങള്‍ മല്‍സരാര്‍ത്ഥികളുടെ നാനാവിധ കഴിവുകള്‍ പരിശോധിക്കുന്നതിനുവേണ്ടി രൂപകല്പ്പന ചെയ്യപ്പെട്ടവയായിരുന്നു. ക്വിസ് റൗണ്ട്, തിരിച്ചറിയല്‍ റൗണ്ട്, ഫിഫ്റ്റി ഫിഫ്റ്റി റൗണ്ട്, ക്ലൂ റൗണ്ട്, റാപ്പിഡ് ഫയര്‍ റൗണ്ട്, വീഡിയോ റൗണ്ട് എന്നിങ്ങനെ ആറുവിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന മല്‍സരം ആനി തോമസ് നയിച്ചു. 
 
എസ്. എം. വൈ. എം. യുവവജനവേദി പ്രവര്‍ത്തകരായ ടോഷന്‍ എം. തോമസ്, മതാധ്യാപിക ജൂലിയറ്റ് ജോണി, ജയ്‌സ് ജോണ്‍സണ്‍, ആന്‍സ് മരിയ തങ്കച്ചന്‍, ആല്‍ബിന്‍ ബാബു, എബിന്‍ സെബാസ്റ്റ്യന്‍, ജോയല്‍ ബോസ്‌ക്കോ, ജിതിന്‍ ജോണി എന്നിവരായിരുന്നു പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാര്‍. തോമസ് മാത്യൂസ്, ജോസ് മാളേയ്ക്കല്‍, ജയ്‌സ് ജോണ്‍സണ്‍, റോഷിന്‍ പ്ലാമൂട്ടില്‍ എന്നിവര്‍ വിധികര്‍ത്താക്കളായി സേവനം ചെയ്തു. 
 
അബിഗെയില്‍ ചാക്കോ, എമിലിന്‍ തോമസ് എന്നിവര്‍ നയിച്ച സി. സി. ഡി. ടീം ഒന്നാം സ്ഥാനവും, അന്‍സു ഗീവര്‍ഗീസ്, സിന്ധു ചാക്കോ എന്നിവര്‍ പ്രതിനിധാനം ചെയ്ത സെ. സെബാസ്റ്റ്യന്‍ കുടുംബയൂണിറ്റ് രണ്ടാം സ്ഥാനവും, നിധിയ æര്യന്‍, റോസമ്മ സന്തോഷ് എന്നിവര്‍ നയിച്ച സെ. ജോര്‍ജ് æടുംബ യൂണിറ്റ് മൂന്നാം സ്ഥാനവും നേടി.  വിജയിച്ച മൂന്നു ടീമുകളെയും റോഷിന്‍ പ്ലാമൂട്ടില്‍, ടിജോ പറപ്പുള്ളി, ഷാജി മിറ്റത്താനി എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്ത കാഷ് അവാര്‍ഡുകള്‍ നല്കി ആദരിച്ചു.
 
ഓരോ ചോദ്യറൗണ്ട് കഴിയുമ്പോഴും സദസ്യര്‍ക്കുള്ള ചോദ്യങ്ങളും സമ്മാനങ്ങളും ഉണ്ടായിരുന്നതു കാണികളില്‍ ആവേശമുണര്‍ത്തി. എയ്ഞ്ചല്‍ ബുട്ടിക്ക് ലഘുഭക്ഷണം സ്‌പോണ്‍സര്‍ ചെയ്തു.
ഫോട്ടോ: എബിന്‍ സെബാസ്റ്റ്യന്‍ / ജോസ് തോമസ് 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.