You are Here : Home / USA News

ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് പ്രമോഷണല്‍ യോഗം ചിക്കാഗോയില്‍ മെയ് 4 ന്

Text Size  

Story Dated: Wednesday, May 01, 2019 12:05 hrs UTC

നിബു വെള്ളവന്താനം
 
 
 
ഒര്‍ലാന്റോ :  ഫ്‌ലോറിഡയിലെ ഒര്‍ലാന്റോ പട്ടണത്തില്‍  വെച്ച് 2019 ജൂലൈ 25 മുതല്‍ 28 വരെ നടത്തപ്പെടുന്ന പതിനോഴാമത് നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി കുടുംബ സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍ സ്വീകരിക്കലും സംഗീത ശുശ്രൂഷയും മെയ് 4 ശനിയാഴ്ച വൈകിട്ട് 4.30 ന് ഹെബ്രോന്‍ ഐ.പി.സി ഗോസ്പല്‍ സെന്ററില്‍ വെച്ച് നടത്തപ്പെടും. ഐ.പി.സി ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും.
 
ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ ആന്‍റണി റോക്കി (ചെയര്‍മാന്‍), ബ്രദര്‍ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദര്‍ ജോണ്‍സണ്‍ ഏബ്രഹാം (ട്രഷറാര്‍), ഫിന്‍ലി വര്‍ഗീസ് (യൂത്ത് കോര്‍ഡിനേറ്റര്‍), എന്നിവര്‍ കോണ്‍ഫ്രന്‍സിന്റെ ഇതുവരെയുള്ള പ്രവര്‍ത്തന പദ്ധതികള്‍ വിശദികരിച്ച് സംസാരിക്കും. സംസ്ഥാന പ്രതിനിധി ഡോ. പ്രിന്‍സ്ടണ്‍ വര്‍ഗീസ് നേതൃത്വം നല്‍കും.
 
കോണ്‍ഫ്രന്‍സ് രജിസ്‌ട്രേഷനുകള്‍ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും ഇതുവരെയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയും വേഗത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും ഭാരവാഹികള്‍ അറിയിച്ചു. 17. മത് ഐ.പി.സി കുടുംബ സംഗമം വന്‍ വിജയമാക്കുവാനുള്ള തയ്യാറെടുപ്പുകളാണ് നാഷണല്‍  ലോക്കല്‍ കമ്മറ്റികള്‍ ദ്രുതഗതിയില്‍ ചെയ്തു വരുന്നത്.
 
എല്ലാ വ്യാഴാഴ്ചകളിലും  9 വൈകിട്ട് 10 വരെ (EST) പ്രത്യേക പ്രാര്‍ത്ഥനയ്ക്കായി വേര്‍തിരിച്ചിട്ടുണ്ട്. 16054725249 എന്ന ഫോണ്‍ നമ്പറിലൂടെ 790379 എന്ന ആക്‌സസ് കോഡ് നല്‍കി പ്രാര്‍ത്ഥനാ ലൈനില്‍ പ്രവേശിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും  www.ipcfamilyconference.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. 
 
വാര്‍ത്ത: നിബു വെള്ളവന്താനം  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.