You are Here : Home / USA News

വെസ്റ്റ്‌ചെസ്റ്റര്‍ സെന്റ് ജോസഫ് ക്‌നാനായ മിഷനില്‍ ശനിയാഴ്ച വിശുദ്ധ കുര്‍ബാന

Text Size  

Story Dated: Wednesday, March 06, 2019 11:49 hrs UTC

തോമസ് പാലച്ചേരില്‍

യോങ്കേഴ്‌സ് : അമേരിക്കയിലെ ക്‌നാനായ റീജിയണിലെ വെസ്റ്റ്‌ചെസ്റ്റര്‍ ബ്രോങ്ക്‌സ് ക്‌നാനായ കത്തോലിക്ക മിഷനില്‍ പുത്തനുണര്‍വ് പകര്‍ന്നുകൊണ്ട് എല്ലാ ആഴ്ചയും വിശുദ്ധ കുര്‍ബാന ആരംഭിച്ചു . ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്റര്‍ , ക്വീന്‍സ് , റോക്‌ലാന്‍ഡ് ഭാഗങ്ങളില്‍ മിഷനുകള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ഈ മിഷനില്‍ മാസത്തില്‍ ഒരു കുര്‍ബാന മാത്രം അര്‍പ്പിച് വരുകയായിരുന്നു. എന്നാല്‍ കാലത്തിന്റെ മാറ്റത്തിനൊപ്പോം പുതിയ സ്വപ്നങ്ങളുമായി ഈ മിഷന്‍ സജീവമാവുകയാണ് . യോങ്കേഴ്‌സിലെ സെന്‍റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം നാല് മുപ്പതിന് ഈ മിഷന്റെ വിശുദ്ധ കുര്‍ബാന ആരംഭിച്ചു . മിഷനെ കൂടുതല്‍ സജീവമാക്കുവാന്‍ കൂടാരയോഗം , ബില്‍ഡിങ് കമ്മിറ്റി , പാരിഷ് കൗണ്‍സില്‍ എന്നിവയ്ക്ക് രൂപം കൊടുത്തു . പുതിയ കൈകാരന്മാരായ ജോയി വാഴമാലയില്‍ , ചാക്കോമാന്‍ മൂലേപ്പറമ്പില്‍ എന്നിവര്‍ക്ക് നാളിതുവരെ കൈക്കാരന്മാരായിരുന്ന എബ്രഹാം പുലിയലാകുന്നേല്‍, റെജി ഒഴുങ്ങാലില്‍ എന്നിവര്‍ ചാര്‍ജ് കൈമാറി . ലിറ്റര്‍ജി കോഓര്‍ഡിനേറ്റര്‍ ആയി അലക്‌സ് പൂത്രക്കടവില്‍ , മിഷന്‍ സെക്രട്ടറി ആയി തോമസ് പാലച്ചേരില്‍ , ഓഡിറ്ററായി രാജു വാലേമഠത്തില്‍ എന്നിവരെ തിരഞ്ഞെടുത്തു. .മിഷന്റെ ശനിയാഴ്ചകളിലെ ആദ്യത്തെ വിശുദ്ധ കുര്‍ബാന മിഷന്റെ ഡയറക്ടര്‍ ഫാ .ജോസഫ് ആദോപ്പിള്ളില്‍ മാര്‍ച്ച് രണ്ടാം തിയതി അര്‍പ്പിച്ചു. അതോടോപ്പോംതന്നെ പുതിയ ഒരു ദേവാലയത്തെ സ്വപ്നം കണ്ടുകൊണ്ടു പ്രാര്‍ത്ഥനയും ആരംഭിച്ചു . വിശുദ്ധ കുര്‍ബാനക്കിടയില്‍ സെന്‍റ് മേരീസ് മലങ്കര ഇടവക വികാരി ഫാ . ലിജു തുണ്ടിയില്‍ മിഷന്‍ അംഗങ്ങളെ ഈ ദേവാലയത്തിലേക്ക് സ്വാഗതം ചെയ്തു. ക്‌നാനായ റീജിയന്‍ വികാരി ജനറല്‍ ഫാ .തോമസ് മുളവനാല്‍ മിഷന് അംഗങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.