You are Here : Home / USA News

വേൾഡ് മലയാളി കൌൺസിൽ സംഘടിപ്പിക്കുന്ന വനിതാദിനാഘോഷ പരിപാടി

Text Size  

Story Dated: Tuesday, March 05, 2019 12:34 hrs UTC

ന്യൂജേഴ്‌സി : അന്തർദേശിയ വനിതാ ദിനത്തോടനുബന്ധിച്ചു വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് , വനിതാ ഫോറം മാർച്ച് ഒൻപതിന് സംഘടിപ്പിക്കുന്ന പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു മാർച്ച് ഒൻപതു ശനിയാഴ്ച വൈകുന്നേരം നാലു മണി മുതൽ എട്ടു മണി വരെ ന്യൂജേഴ്‌സിയിലെ പ്രസിദ്ധമായ എഡിസൺ ഹോട്ടലിലാണ് വനിതാദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത് പരിപാടികളുടെ പ്രധാന ആകർഷണം ലൈസി അലക്സ് (ഫൊക്കാന), രേഖ നായർ (ഫോമാ ), വിനി നായർ (റിപ്പോർട്ടർ ടിവി) , ഡോ. ആനി പോൾ , ആനി കോലോത്ത്, ഡോ എലിസബത്ത് മാമൻ പ്രസാദ് എന്നിവരുൾപ്പെടുന്ന പ്രഗത്ഭർ നയിക്കുന്ന പാനൽ ചർച്ചയാണ് . അന്താരാഷ്ട്ര വനിതാദിന പ്രമേയമായ "Think equal , build smart and innovate for change " എന്നീ വിഷയത്തിൽ കേന്ദ്രീകരിച്ചാകും ചർച്ച. ന്യൂജേഴ്‌സി വനിതാ ഫോറം തുടക്കം കുറിക്കുന്ന "മെൻറ്റർ" പ്രോഗ്രാമിനെ പറ്റിയുള്ള സമഗ്രവിശകലനങ്ങൾക്കും ചടങ്ങു വേദിയാകും അന്തർദേശിയ വനിതാ ദിനത്തിനോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന ആഘോഷച്ചടങ്ങിലേക്കു ലഭിച്ചു കൊണ്ടിരിക്കുന്ന വലിയ പിന്തുണക്കു ന്യൂജേഴ്‌സി പ്രൊവിൻസ് വനിതാ ഫോറം പ്രസിഡന്റ് ഡോ ഷൈനി രാജു, സെക്രട്ടറി അമ്പിളി കുര്യൻ എന്നിവർ നന്ദി രേഖപെടുത്തുന്നതിനൊപ്പം പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുകയും ചെയ്തു

 

ന്യൂജേഴ്‌സി പ്രൊവിൻസ് ചെയർമാൻ ഡോ ഗോപിനാഥൻ നായർ, ന്യൂജേഴ്‌സി പ്രൊവിൻസ് പ്രസിഡന്റ് പിന്റോ കണ്ണമ്പിള്ളിൽ എന്നിവർ പരിപാടിയുടെ വിജയത്തിലേക്കായി അഹോരാത്രം പ്രവർത്തിക്കുന്ന കമ്മിറ്റ അംഗങ്ങൾക്കുള്ള അഭിനന്ദനം അറിയിക്കുന്നതിനൊപ്പം, പരിപാടിയിലേക്കു എല്ലാ പ്രമുഖ സംഘടനാനേതാക്കളുടെ പിന്തുണയും അഭ്യർത്ഥിച്ചു മൂല്യാധിഷ്ട്ടമായ ഉത്തമ കുടുംബ ജീവിതം നയിക്കുവാനും, സ്നേഹത്തിന്റെയും നന്മയുടെയും ഉദാത്തമായ തിരിനാളങ്ങൾ ജീവിതവഴിയിൽ മാർഗദർശിയാകുന്നതിനും ഈ പരിപാടി ഉപകരിക്കും എന്ന് വിശ്വാസം പ്രകടിപ്പിച്ച ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് മൊട്ടക്കൽ വനിതാദിനാഘോഷ ചടങ്ങുകൾക്ക്‌ എല്ലാ ഭാവുകങ്ങളും നേർന്നു പുത്തൻ തലമുറയ്ക്ക് വനിതാ ശാക്തീകരണത്തിനുള്ള അവസരങ്ങൾ ഒരുക്കുന്നതിനൊപ്പം , വനിതകളുടെ സാമൂഹ്യ നീതിയും , പുരോഗതിയും ലക്ഷ്യമാക്കിയുള്ള വൈവിധ്യമാർന്ന നൂതന കർമ്മ പരിപാടികൾക്കു തുടക്കം കുറിക്കുന്ന വേൾഡ് മലയാളി കൌൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് വനിതാ ഫോറത്തിനുള്ള അഭിനന്ദനങ്ങൾ ഗ്ലോബൽ വൈസ് ചെയർമാൻ തങ്കമണി അരവിന്ദൻ രേഖപ്പെടുത്തി വേൾഡ് മലയാളി കൌൺസിൽ ന്യൂ ജഴ്‌സി പ്രൊവിൻസ് അഡ്വൈസറി മെമ്പർ ഡോ ജോർജ് ജേക്കബ്, സോമൻ ജോൺ തോമസ് , അമേരിക്ക റീജിയൻ വനിതാ ഫോറം പ്രസിഡന്റ് സിസിലി ജോയ് , അമേരിക്ക റീജിയൻ ചെയർമാൻ പി സി മാത്യു, അമേരിക്ക റീജിയൻ പ്രസിഡന്റ് ജെയിംസ് കൂടൽ, അമേരിക്ക റീജിയൻ സെക്രട്ടറി സുധീർ നമ്പ്യാർ എന്നിവർ വനിതാ ഫോറത്തിന്റെ ഈ സംരഭത്തിന് എല്ലാ ആശംസകളും നേർന്നു വനിതാദിനാഘോഷ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത് ന്യൂജേഴ്‌സി പ്രൊവിൻസ് ചെയർമാൻ ഡോ ഗോപിനാഥൻ നായർ, പ്രസിഡന്റ് പിന്റോ കണ്ണമ്പിള്ളിൽ , ന്യൂജേഴ്‌സി പ്രൊവിൻസ് വനിതാ ഫോറം അംഗങ്ങളായ പ്രസിഡന്റ് ഡോ ഷൈനി രാജു, സെക്രട്ടറി അമ്പിളി കുര്യൻ , ന്യൂജേഴ്‌സി പ്രൊവിൻസ് വൈസ് ചെയർപേഴ്സൺ ഷീല ശ്രീകുമാർ , സെക്രട്ടറി വിദ്യ കിഷോർ, ട്രഷറർ ശോഭ ജേക്കബ് , ജോയിന്റ് സെക്രട്ടറി മിനി ചെറിയാൻ , ചാരിറ്റി ഫോറം സെക്രട്ടറി ജിനു അലക്സ് , അഡ്വൈസറി ബോർഡ് മെമ്പർ ഡോ സോഫി വില്‍സന്‍, എന്നിവരോടൊപ്പം മറ്റു എക്സിക്യൂട്ടീവ് മെമ്പേഴ്‌സും ആണ് ഡോ സോഫി വിൽ‌സൺ ആയിരിക്കും മോഡറേറ്റർ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.