You are Here : Home / USA News

ഫൊക്കാനാ നൈറ്റിംഗേൽ പുരസ്കാരം ലിനി പുതുശ്ശേരിക്ക്

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Tuesday, January 22, 2019 01:23 hrs UTC

ഫൊക്കാനയുടെ നൈറ്റിംഗേൽ പുരസ്കാരം നിപ വൈറസ് മൂലം ജീവന്‍ വെടിഞ്ഞ കേരളത്തിന്‍റെ മാലാഖക്ക്‌ ആദരമര്‍പ്പിച്ച്‌ നഴ്‌സ് ലിനി പുതുശ്ശേരിക്ക് നൽകുമെന്ന് ഫൊക്കാനാ പ്രസിഡന്റ് മാധവൻ ബി നായർ അറിയിച്ചു .ക്യാഷ് അവാർഡും പ്രശംസാപത്രവും അടങ്ങുന്ന അവാർഡ് ജനുവരി മുപ്പതിന് തിരുവനന്തപുരത്ത് മസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ഫൊക്കാനാ കൺവൻഷനിൽ ലിനിയുടെ ഭർത്താവ് സതീഷിനു കൈമാറും .ന്യൂ ജേഴ്സി ആസ്ഥാനമായി പ്രവർത്തിക്കുന്ന എം ബി എൻ ഫൗണ്ടേഷൻ ആണ് അവാർഡ് തുക നൽകുന്നത്. കേരളത്തിലെയും അമേരിക്കയിലെയും നേഴ്സ്മാരിൽ നിന്നും തെരഞ്ഞടുക്കപ്പെട്ട് ഓരോ വ്യക്തികൾക്കാണ് ഫൊക്കാന നൈറ്റിംഗേൽ പുരസ്കാരം അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. കേരള ഗവണ്മെന്റിന്റെ ആരോഗ്യവകുപ്പ് തെരഞ്ഞുടുപ്പു പ്രക്രിയയിലും മറ്റു സാങ്കേതിക വശങ്ങളിലും ഉചിതമായ സഹായം നൽകിയിരുന്നു . കേരള ആരോഗ്യ വകുപ്പ് മന്ത്രി കെ .കെ ശൈലജ ടീച്ചർ ഫൊക്കാന ഇങ്ങനെ ഒരു അവാർഡ് ഏർപ്പെടുത്തിയതിൽ സന്തോഷം രേഹപ്പെടുത്തി .മുൻ ഫൊക്കാന പ്രെസ്ഡിണ്ട് മറിയാമ്മ പിള്ള അദ്ധ്യക്ഷയും, വിമൻസ് ഫോറം ചെയർപേഴ്സൺ ലൈസി അലക്സ്, മേരി വിധയത്തിൽ, മേരി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റിയാണ് തെരഞ്ഞുടുപ്പിനു ചുക്കാൻ പിടിച്ചത്. ഫൊക്കാന ആദ്യമായി ഏർപ്പെടുത്തിയ നൈറ്റിംഗേൽ അവാർഡ്ആണ് ലിനിക്ക് അർഹയാവുന്നത്.

 

അമേരിക്കയിൽ കുടിയേറിയ മലയാളികളിൽ കുടുതലും നഴ്സിങ്‌മായി ബന്ധപ്പെട്ട മേഖലകളിൽ ആണ് പ്രവർത്തിക്കുന്നത് . അതുകൊണ്ടുതന്നെ നൈറ്റിംഗേൽ അവാർടിന് ചരിത്രപരമായ പ്രാധാന്യം ഉണ്ടെന്ന് സെക്രട്ടറി ടോമി കൊക്കാട്ടും വിമൻസ് ഫോറം ചെയർപേഴ്സൺ ലൈസി അലക്സ്ഉം അഭിപ്രായപ്പെട്ടു . ലിനിയുടെ ജീവന്റെ അവസാന നിമിഷങ്ങളില്‍ ഭര്‍ത്താവ്‌ സജീഷിനെഴുതിയ കത്ത്‌ നേരത്തെ തന്നെ കേരള സമൂഹം വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒരു നേഴ്സ് എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദഹരണം ആയിരുന്നു ആ കത്ത്. നിപ വൈറസ് എന്ന പേര് കേട്ടു തുടങ്ങുന്നതിന് മുമ്പ് ആ വൈറസ് ബാധിച്ചെത്തിയ രോഗിയെ ഒരു നിമിഷം പോലും വിശ്രമിക്കാതെ പരിചരിച്ച ലിനി ഒടുവില്‍ ആ വൈറസിന്റെ അടുത്ത ഇരയായി മാറുകയായിരുന്നു.തുടർന്ന് ലിനി മരിക്കുകയും ചെയ്തു കേരളം വളരെ ദുഖത്തോടെ കേട്ട വാർത്തയായിരുന്നു അത് .മരണത്തിലേക്ക് നടക്കുന്നു എന്നറിഞ്ഞിട്ടും തന്റെ ജോലിയിൽ മുഴുകിയ ലിനിയെ കേരളത്തിലെ ജങ്ങൾക്ക് മറക്കാൻ കഴുയുകയില്ല. ലിനി ശുശ്രൂഷിച്ച പേരാമ്പ്ര സ്വദേശി മരിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് അവര്‍ക്ക് പനിയും ചുമയുമായി വൈറല്‍ പനി തുടങ്ങുന്നത്. ആദ്യ ദിവസങ്ങളില്‍ സാധാരണ വൈറല്‍ പനി എന്ന മട്ടില്‍ സാധാരണ ചികിത്സകള്‍ എടുത്തു. എന്നാല്‍ കുറയാതെ വന്നതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിന്ന് ഇഖ്‌റ ആശുപത്രിയിലെത്തി ചികിത്സ തുടങ്ങിയിട്ടും പനി കുറഞ്ഞില്ല. മണിക്കൂറുകള്‍ കഴിയുന്തോറും ക്ഷീണിതയായിക്കൊണ്ടിരുന്ന ലിനിയ്ക്ക് എന്ത് ചിക്തിത്സയാണ് നല്‍കേണ്ടതെന്നറിയാതെ ആശുപത്രി അധികൃതരും കുഴഞ്ഞു. ആ സമയത്താണ് നിപ വൈറസ് സംശയങ്ങള്‍ രൂപപ്പെടുന്നത്. അതോടെ ലിനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ചികിത്സക്കായി വിട്ടു. മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി ഐസിയുവിലേക്കാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനില വഷളായിക്കൊണ്ടേയിരുന്നു. ശനിയാഴ്ച നാട്ടിലെത്തിയ ഭര്‍ത്താവ് സജീഷിനെ മാത്രം ലിനിയെകാണാന്‍ ഒരു തവണ അനുവാദം നല്‍കിയതൊഴിച്ചാല്‍ ബന്ധുക്കളെ ആരേയും ഐസിയുവിനകത്തേക്ക് പ്രവേശിപ്പിച്ചില്ല. ആരോഗ്യ നില അല്‍പ്പം മെച്ചപ്പെട്ടെങ്കിലും സാച്ചുറേഷന്‍ ലെവല്‍ കുറഞ്ഞു. അന്ന് രാത്രി ഒരു മണിയോടെ മരിച്ചു. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവേണ്ടതില്ല എന്ന തീരുമാനമെടുത്ത ബന്ധുക്കള്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് സമ്മതം നല്‍കി. ലിനിയുടെ മരണം യാഥാര്‍ഥ്യമാണെന്ന് വിശ്വസിക്കാന്‍ പോലും ഇപ്പോഴും നമുക്കാർക്കും കഴിഞ്ഞിട്ടില്ല. പക്ഷെ യാഥാര്‍ഥ്യം പതിയെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയാണ് ലിനിയെ സ്‌നേഹിച്ചിരുന്ന എല്ലാവരും.

 

താല്‍ക്കാലിക ജീവനക്കാരിയായിരുന്നെങ്കിലും സര്‍ക്കാരില്‍ നിന്ന് പരമാവധി സഹായം ആ കുടുംബത്തിന് ലഭ്യമാക്കാനുള്ള പരിശ്രമത്തിനൊടുവിൽ സർക്കാർ ലിനിയുടെ ഭർത്താവ് സതീഷിന് സർക്കാർ ജോലിയും ധനസഹായവും നൽകിയിരുന്നു .തിരുവനന്തപുരത്ത് മസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ഫൊക്കാനാ കേരള കൺവൻഷനിൽ വെച്ച് കേരള ആരോഗ്യ വകുപ്പ് മന്ത്രി കെ .കെ ശൈലജ ടീച്ചർ അവാർഡ് ദാനം നിർവഹിക്കും. ഫൊക്കാനയുടെ നൈറ്റിംഗേൽ പുരസ്കാരം നഴ്‌സ് ലിനി പുതുശ്ശേരിക്ക് മരണാന്തര ബഹുമതിയായി നൽകിയതിൽ അതിയായ സന്തോഷം ഉണ്ടെന്ന്‌ പ്രസിഡന്റ് മാധവൻ ബി നായർ, ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷർ സജിമോൻ ആന്റണി, ട്രുസ്ടി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ്,കേരള കൺവെൻഷൻ ചെയർമാൻ ജോർജി വർഗീസ്, പേട്രൺ പോൾ കറുകപ്പള്ളിൽ,എക്സി. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ , വൈസ് പ്രസിഡന്റ് എബ്രഹാം കളത്തിൽ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ ജോയിന്റ് സെക്രട്ടറി വിജി നായർ, ജോയിന്റ് ട്രഷർ പ്രവീൺ തോമസ്, ജോയിന്റ് അഡീഷണൽ ട്രഷർ ഷീല ജോസഫ്, വിമൻസ് ഫോറം ചെയർ ലൈസി അലക്സ്, ഫൗണ്ടേഷൻ ചെയർമാൻ എബ്രഹാം ഈപ്പൻ എന്നിവര്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.