You are Here : Home / USA News

ശബരിമലയില്‍ യുവതീ പ്രവേശനം; എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക അപലപിച്ചു

Text Size  

Story Dated: Thursday, January 03, 2019 08:40 hrs UTC

ജയപ്രകാശ് നായര്‍

 

ന്യൂയോര്‍ക്ക്: ലക്ഷോപലക്ഷം ഭക്തജനങ്ങളുടെ കരളില്‍ തീ കോരിയിട്ടുകൊണ്ട്, കമ്മ്യുണിസ്റ്റ് സര്‍ക്കാരിന്റെയും പോലീസിന്റെയും ഒത്താശയോടുകൂടി രണ്ടു യുവതികള്‍ ശബരിമല നട ചവിട്ടുകയും അയ്യപ്പ ദര്‍ശനം നടത്തുകയും ചെയ്തിരിക്കുന്നു. കോടതി വിധി മാനിക്കാനെന്ന വ്യാജേന ഹിന്ദുമത വിശ്വാസികളെ ഭിന്നിപ്പിക്കാനും അവഹേളിക്കാനും അപമാനിക്കുവാനുമുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വര്‍ഗീയ മതിലും അതിനുവേണ്ടി ചെലവാക്കിയ കോടികളും പാവപ്പെട്ടവരുടെ കൈയ്യില്‍ നിന്നും കേരളത്തിലെ പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്കുവേണ്ടി പിരിച്ചെടുത്ത തുകയില്‍ നിന്നാണെന്നതാണ് ഏറ്റവും വലിയ വിരോധാഭാസമെന്ന് എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക ആരോപിച്ചു. ഭക്തജനങ്ങളുടെ ശ്രദ്ധ മുഴുവന്‍ ഈ വര്‍ഗീയ മതിലില്‍ ആയിരുന്നപ്പോള്‍ ഇരുട്ടിന്റെ മറവില്‍ പോലീസിന്റെ സഹായത്തോടെ സര്‍ക്കാര്‍ അവിശ്വാസികളായ രണ്ടു യുവതികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ച് ക്ഷേത്രവിശ്വാസം കളങ്കപ്പെടുത്തിയതില്‍ എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. ഹിന്ദുമത വിശ്വാസികളെ ജാതിയും മതവും പറഞ്ഞ് വിഭജിച്ച് ഭരിക്കുന്ന ഈ കമ്മ്യുണിസ്റ്റ് തന്ത്രം വിലപ്പോവില്ല എന്നു കൂടി ഓര്‍മ്മിപ്പിക്കുന്നു എന്ന് പ്രസിഡന്റ് സുനില്‍ നായര്‍ പറഞ്ഞു. നാട്ടില്‍ സമാധാനം കാത്തുസൂക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ തന്നെ ജനങ്ങളുടെ സ്വൈരജീവിതം ഇല്ലാതാക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് എന്‍.എസ്.എസ്.ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഭാരവാഹികളായ പ്രസിഡന്റ് സുനില്‍ നായര്‍, സെക്രട്ടറി സുരേഷ് നായര്‍, ട്രഷറര്‍ ഹരിലാല്‍ നായര്‍, സിനു നായര്‍, മോഹന്‍ കുന്നംകളത്ത്, ബീന നായര്‍, നാരായണ്‍ നായര്‍, പ്രസാദ് പിള്ള, സുരേഷ് നായര്‍, അപ്പുക്കുട്ടന്‍ പിള്ള, അരവിന്ദ് പിള്ള, ജയകുമാര്‍ പിള്ള, ജയന്‍ മുളങ്ങാട്, കിരണ്‍ പിള്ള, മനോജ് പിള്ള, എം.എന്‍.സി. നായര്‍, പ്രദീപ് പിള്ള, സന്തോഷ് നായര്‍, ഡോ. ശ്രീകുമാരി നായര്‍, സുരേഷ് അച്ചുതന്‍ നായര്‍, ഉണ്ണികൃഷ്ണന്‍ നായര്‍, വിമല്‍ നായര്‍, ജയപ്രകാശ് നായര്‍, സുരേഷ് പണിക്കര്‍, ബാല മേനോന്‍ എന്നിവര്‍ സംയുക്തമായി ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.