You are Here : Home / USA News

കേരള ക്ലബ് ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ ഒന്നിന്

Text Size  

Story Dated: Friday, November 30, 2018 11:44 hrs UTC

അലന്‍ ചെന്നിത്തല

ഡിട്രോയിറ്റ്: കേരള ക്ലബിന്റെ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ ഒന്നാംതീയതി ശനിയാഴ്ച വൈകിട്ട് 4.30 മുതല്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെടും. ഐഡിയ സ്റ്റാര്‍സിംഗറിലൂടെ ജനശ്രദ്ധ നേടിയ വിദ്യാ ശങ്കര്‍ നയിക്കുന്ന സംഗീതസന്ധ്യ, പ്രിമസ്, അജി, റെന്നി എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന നാടക ആവിഷ്കാരം "അതിര്‍വരമ്പുകള്‍ക്കപ്പുറം' ഡിട്രോയിറ്റിലെ പ്രഗത്ഭരായ കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന വര്‍ണാഭമായ പരിപാടികള്‍ കൊണ്ട് കേരള ക്ലബിന്റെ ഈവര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ വ്യത്യസ്തമായിരിക്കും. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി "കേക്ക് ബേക്കിംഗ്' മത്സരവും നടത്തപ്പെടും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. കേരള ക്ലബിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തപ്പെടുന്ന ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും തദവസരത്തില്‍ നടക്കും. കേരള ക്ലബ് ആതിഥ്യം അരുളിയ ഫൊക്കാന സ്‌പെല്ലിംഗ് ബീ മത്സര വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്യും. കേരള ക്ലബിന്റെ മുഖപത്രമായ കേരളൈറ്റിന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് നടത്തപ്പെടും.

 

ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന സമ്മേളനത്തില്‍ വച്ചു പുതിയ വര്‍ഷത്തെ ചുമതലക്കാരെ തെരഞ്ഞെടുക്കും. കേരള ക്ലബിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളുടേയും, പുനര്‍നിര്‍മാണ പദ്ധതികളുടേയും റിപ്പോര്‍ട്ട് സമ്മേളനത്തില്‍ അവതരിപ്പിക്കും. ക്രിസ്തുമസ് ആഘോഷങ്ങളുടെ ആവേശമുണര്‍ത്തുന്ന ഈ സന്ധ്യയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി കേരള ക്ലബ് ഭാരവാഹികളായ സുജിത് മേനോന്‍, അജയ് അലക്‌സ്, ശ്രീജാ ശ്രീകുമാര്‍, ജെയ്‌സണ്‍ നെല്ലിക്കുന്നേല്‍, പ്രീതി പ്രേംകുമാര്‍, പ്രാബ്‌സ് ചന്ദ്രശേഖരന്‍ എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.