You are Here : Home / USA News

വിശുദ്ധ മൂറോന്‍ അഭിഷേക കൂദാശക്ക് ഒരുങ്ങി ഹൂസ്റ്റണിലെ വിശുദ്ധ ദൈവമാതാവിന്റെ പള്ളി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Thursday, November 08, 2018 09:36 hrs UTC

ഹൂസ്റ്റണ്‍: പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ 1977 അമേരിക്കയിലെ ഹൂസ്റ്റണില്‍ സ്ഥാപിതമായ സെന്റ് മേരീസ് യാക്കോബായ ദേവാലയം ഇന്ന് ഒരു ചരിത്ര മുഹൂര്‍ത്തത്തിന് ഒരുങ്ങുകയാണ്.വിശ്വാസികളുടെ ചിരകാല സ്വപ്നമായ പുതിയ ദേവാലയത്തിന്റെ മൂറോന്‍ അഭിഷേക കൂദാശാ യാക്കോബായ സുറിയാനി സഭയുടെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയും പാട്രിയാര്‍ക്കല്‍ വികാരിയും ആയ അഭിവന്ദ്യഎല്‍ദോ മാര്‍ തീത്തോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഡിസംബര്‍ മാസം 14 15 (വെള്ളി ,ശനി ) തീയതികളില്‍ നടത്തപ്പെടുന്നു. കേരളത്തിലെ യാക്കോബായ ദേവാലയങ്ങളുടെ രൂപഭംഗി അതേപടി ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. പ്രശസ്ത ദേവാലയ ശില്‍പ്പകലാ പ്രവീണന്‍ തിരുവല്ല ബേബിയുടെ രൂപകല്പനയില്‍ അതിശ്രേഷ്ഠമായ രീതിയില്‍ ആണ് പള്ളിയുടെ മദ്ബഹായും അനുബന്ധ പണികളും നടത്തിയിട്ടുള്ളത് . കേരളത്തില്‍ നിന്നെത്തിച്ച ശില്പചാരുതയുള്ള പതിനെട്ടടിയോളം ഉയരമുള്ള കല്‍കുരിശ്,സ്വര്‍ണ കൊടിമരം തുടങ്ങി ദേവാലയത്തിന്റെ മുന്നില്‍ സ്ഥാപിച്ചിട്ടുള്ള കുരിശിന്‍ത്തൊട്ടി എന്നിവ അമേരിക്കയിലെ ദേവാലയങ്ങളില്‍ ഇത് നടാടെയാണ്.

 

ദേവാലയത്തിന്റെ ഉള്‍ഭാഗത്തു ഇരുവശത്തുമുള്ള ജനാലകളില്‍ യേശുക്രിസ്തുവിന്റെ പന്ത്രണ്ട് അത്ഭുത പ്രവര്‍ത്തികളുടെ ചായമടിച്ച ചില്ലുകളും പിന്‍ഭാഗത്തായി പ്രശസ്ത ചിത്രകാരന്‍ പല്മ വെച്ചിയോ എ ഡി 1532 ല്‍ ചെയ്ത പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗരോഹണത്തെയും വിശുദ്ധ സൂറോനൊയെയും ആസ്പദമാക്കിയ ചിത്രം പുനഃസൃഷ്ടിച്ചിരിക്കുന്നു.ഏകദേശം തൊള്ളായിരം ചതുരസ്ത്ര അടിയിലാണ് ഈ ചിത്രം ചെയ്തിട്ടുള്ളത്. രണ്ട് ദിവസങ്ങളില്‍ ആയിട്ടാണ് സുദീര്‍ഘമായ മൂറോന്‍ അഭിഷേക കൂദാശ നടത്തപ്പെടുന്നത്. ജീവിതത്തില്‍ വളരെ അപൂര്‍വമായി മാത്രം കിട്ടുന്ന ഈ അവസരം ഒരു ചരിത്ര സംഭവമാക്കാന്‍ എല്ലാ ഇടവക ജനങ്ങളും പ്രാര്‍ത്ഥിച്ചു ഒരുങ്ങുകയാണ്.വിശുദ്ധ മാതാവിന്റെ നാമത്തിലുള്ള ഈ ദേവാലയത്തിന്റെ മൂറോന്‍ അഭിഷേക കൂദാശയില്‍ പങ്കെടുക്കാനും അതുവഴി അനുഗ്രഹം പ്രാപിക്കാനും എല്ലാ വിശ്വാസികളെയും കര്‍ത്തൃനാമത്തില്‍ ക്ഷണിക്കുന്നുവന്നു ഇടവക ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്; വികാരി : റവ. ഫാ. പ്രദോഷ് മാത്യു (405 6385865), സെക്രട്ടറി : ചാണ്ടി തോമസ് (8326923592), ട്രഷറര്‍: സോണി എബ്രഹാം (8326335970)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.