You are Here : Home / USA News

1.5 ബില്യൻ മെഗാ മില്യൻ ടിക്കറ്റ് വിറ്റത് സൗത്ത് കാരലൈനയിലെ ഇന്ത്യൻ സ്റ്റോറിൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, October 26, 2018 02:14 hrs UTC

കാരലൈന ∙ ഒക്ടോബർ 22ന് നറുക്കെടുപ്പു നടന്ന അമേരിക്കയിലെ ഏറ്റവും വലിയ മെഗാ മില്യൻ ലോട്ടറി ടിക്കറ്റ് വിറ്റത് സൗത്ത് കാരലൈനയിലെ ഇന്ത്യൻ അമേരിക്കൻ സി. ജെ. പട്ടേലിന്റെ സ്റ്റോറിൽ. 1.5 ബില്യൺ ഡോളറായിരുന്നു സമ്മാന തുക. ടിക്കറ്റ് വിറ്റ പട്ടേലിനു നികുതിയെല്ലാം കഴിഞ്ഞ് 30,000 ഡോളറാണു ലഭിക്കുക.

5, 28, 62, 65, 70 നമ്പർ ടിക്കറ്റിനെയാണ് ഭാഗ്യം കടാക്ഷിച്ചത്. ടിക്കറ്റിന്റെ ഉടമസ്ഥൻ 180 ദിവസത്തിനകം അധികൃതരെ ടിക്കറ്റ് ഏൽപിച്ചു സമ്മാനം അവകാശപ്പെടേണ്ടതാണ്.

വിജയിക്ക് എല്ലാ ടാക്സും കഴിഞ്ഞു 877.8 മില്യൺ ഡോളർ ലഭിക്കും.

സിംപ്സൺ വില്ലിയിൽ 20 വർഷമായി ബിസിനസ് നടത്തി വരുന്ന പട്ടേൽ മൂന്നു വർഷമായി ഈ കട നടത്തിവരുന്നു. ധാരാളം അവസരങ്ങൾ ലഭിക്കുന്ന രാജ്യമാണ് അമേരിക്ക.കുട്ടികൾക്കു വേണ്ടി ഞങ്ങൾ കഠിനാധ്വാനം ചെയ്യുന്നു. കമ്മിഷനായി ഇത്രയും വലിയ തുക ലഭിച്ചതിൽ പ്രത്യേകം നന്ദിയും സന്തോഷവുമുണ്ടെന്നു പട്ടേൽ പറഞ്ഞു. 1996 ലാണ് പട്ടേൽ അമേരിക്കയിൽ എത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.